ശ്രദ്ധകിട്ടാൻ നഗ്നയായി വരണമെന്ന് കമന്റ്, ഒടുവിൽ അയാളെ കൊണ്ട് മാപ്പ് പറയിപ്പിച്ചു സാന്ദ്ര തോമസ്സമൂഹ മാധ്യമങ്ങൾ ഒരിക്കലും സുരക്ഷിതമായ ഒരിടമല്ല. ആർക്കും എപ്പോൾ വേണമെങ്കിലും സൈബർ അറ്റാക്കോ വ്യക്തിഹത്യകളോ പ്രതീക്ഷിക്കാം. ചിലർ അതിനെ മനക്കരുത്തു കൊണ്ട് നേരിടും. പ്രതികരിക്കാൻ മനസുള്ളവരും വളരെ കുറവാണു. പ്രത്യേകിച്ച് സ്ത്രീകൾക്ക് എതിരെ അനുദിനം സൈബർ ബുള്ളിയിങ്ങുകൾ കൂടി വരുകയാണ്. തന്റെ നിലപാടുകൾ വ്യക്തമാക്കാനും പ്രതികരിക്കാനും എപ്പോഴും മുന്നിട്ടു നിൽക്കുന്ന ഒരാളാണ് നിർമ്മാതാവ് സാന്ദ്ര തോമസ്. സാന്ദ്രക്ക് എതിരെ വിമർശനങ്ങളും വ്യക്തിഹത്യകളും പല കുറി ഉണ്ടായിട്ടുണ്ട്.

തനിക്ക് എതിരെ വ്യക്തിഹത്യകൾ ഉണ്ടാകുമ്പോഴെല്ലാം സാന്ദ്ര അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. തനിക്ക് എതിരെ അശ്ലീലം നിറഞ്ഞ കമെന്റ് ഇട്ടൊരാൾക്ക് കൈയോടെ മറുപടി കൊടുത്തു വീണ്ടും ശ്രദ്ധേയയാകുകയാണ് സാന്ദ്ര തോമസ്. ശ്രദ്ധകിട്ടാൻ നഗ്നയായി വരാൻ കമന്റ് ഇട്ട ആളെകൊണ്ട് സാന്ദ്ര മാപ്പ് പറയിപ്പിച്ചിരുന്നു. ഒരു ഗ്രൂപ്പിൽ ആണ് സാന്ദ്രക്ക് എതിരെ അശ്ലീലം നിറഞ്ഞ കമെന്റ് അയാളിട്ടത്. സാന്ദ്ര അയാളുടെ ഇൻബോക്സിൽ എത്തുകയും ഒരു പെൺകുട്ടിയുടെ അച്ഛനായ അയാൾ അത്തരത്തിൽ സാംസാരിച്ചതിൽ നിങ്ങളുടെ കുടുംബത്തെ കുറിച്ചോർത്തു ലജ്ജ തോന്നുന്നു എന്നു പറയുകയും ചെയ്തു. തുടർന്നു അയാൾ സാന്ദ്രയോട് മാപ്പ് പറഞ്ഞു.

സാന്ദ്ര ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരുന്നു. പേര് മറച്ച ആ ചാറ്റ് സ്ക്രീൻഷോട്ടിൽ “ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്നു പറയുകയും ചെയ്യുന്നുണ്ട്. ഇന്നെന്റെ ദിനം എന്നു എഴുതിയാണ് സാന്ദ്ര സ്ക്രീൻഷോട്ടുകൾ പോസ്റ്റ്‌ ചെയ്തത്. കുറച്ചു ദിനങ്ങൾക്ക് മുൻപ് പെണ്മക്കളെ പ്രകൃതിയോടിണക്കി വളർത്തുന്നതിനെ സാന്ദ്ര എഴുതിയ പോസ്റ്റ്‌ വൈറലായിരുന്നു

Comments are closed.