സാന്ദ്ര ഐപിഎസ് എന്റെ മകളാണ്, എല്ലാവരുടേയും അനുഗ്രഹം വേണം : തട്ടീം മുട്ടീം താരം മനീഷ

0
1419

തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ ഒരു നടിയാണ് മനീഷ. ആദിയുടെ അമ്മയായ വാസവദത്ത എന്ന കഥാപാത്രമായി ആണ് മനീഷ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അഭിനേത്രി മാത്രമല്ല ഒരു ഗായിക കൂടെയാണ് മനീഷ. മനീഷ ആലപിച്ച പാട്ടുകൾ പലതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ ഒരു സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചു മനീഷ രംഗത്ത് എത്തിയിരിക്കുകയാണ്.

മനീഷയ്ക്ക് പിന്നാലെ മകൾ നീരദയും അഭിനയത്തിലേയ്ക്ക് ചുവട് വയ്ച്ചിരിക്കുകയാണ്. .ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെയാണ് നീരദയുടെ അരങ്ങേറ്റം. സാന്ദ്ര ഐ പി എസ് എന്ന കഥാപാത്രത്തെ ആണ് നീരദ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ കുറിപ്പിലൂടെ ആണ് മനീഷ ഈ സന്തോഷ വാർത്ത എല്ലാവരെയും അറിയിച്ചത്.

എന്നാൽ മനീഷയുടെ സോഷ്യൽ മീഡിയ പോസ്റ്റ്‌ കുറച്ചു പേർക്കെങ്കിലും തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി.മനീഷയുടെ മകൾ ശെരിക്കും ഒരു ഐ പി എസ് ഓഫീസർ ആയി എന്നാണ് ചിലരെങ്കിലും തെറ്റിദ്ധരിച്ചത്. ഇതേ പറ്റിയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്