വൈറലായി സംയുക്ത മേനോന്റ പുത്തൻ ചിത്രം

0
12

തീവണ്ടി എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. മോഡലിംഗ് രംഗത്ത് നിന്നുമാണ് സംയുക്ത സിനിമ ലോകത്തേക്ക് കടക്കുന്നത്. പോപ്കോൺ എന്ന സിനിമയിലൂടെ ആണ് സംയുക്ത സിനിമ ലോകത്തേക്ക് എത്തുന്നത്. തീവണ്ടിക്ക് പിന്നാലെ എത്തിയ ലില്ലി എന്ന സിനിമയിലെ വേഷവും സംയുക്തക്ക് ഏറെ ആരാധകരെ നേടികൊടുത്തിരുന്നു. തമിഴ് സിനിമകളിലും സംയുക്ത വേഷമിട്ടിട്ടുണ്ട്.

പാലക്കാട് സ്വദേശിനി ആയ സംയുക്ത എൻട്രൻസ് പരീക്ഷിക്ക് തയാറെടുക്കുന്നതിനിടെയാണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാണ് സംയുക്ത ഇപ്പോൾ. പുതുതായി രണ്ടു സിനിമകളിലാണ് സംയുക്ത അഭിനയികുന്നത്. പ്രജീഷ് സെൻ ഒരുക്കുന്ന വെള്ളം എന്ന ജയസൂര്യ ചിത്രത്തിലും. വി കെ പ്രകാശ് ഒരുക്കുന്ന എറിഡ എന്ന സിനിമയിലുമാണ് സംയുക്ത അഭിനയിക്കുന്നത്. ഇതിൽ എറിഡയുടെ ഷൂട്ട് നിലവിൽ ബാംഗ്ലൂരിൽ നടക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ് സംയുക്ത. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ്‌ ചെയ്യാറുണ്ട്. ഇപ്പോൾ സംയുക്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഒരു ചിത്രം വൈറലാണ്. മുടി വെട്ടി പുത്തൻ ലുക്കിലാണ് ചിത്രത്തിൽ സംയുക്ത പ്രത്യക്ഷപ്പെടുന്നത്