ബ്രേക്ക്‌ അപ്പ് ഉണ്ടായിട്ടുണ്ട് !!അതിന്റെ വേദന നല്ലതുപോലെയറിയാം2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് സംയുക്ത മേനോൻ. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലാണ് ആദ്യമായി നായിക വേഷത്തിൽ അഭിനയിച്ചത്. പോപ്കോൺ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്താണ് സിനിമ ലോകത്തു സംയുക്ത എത്തുന്നത്. ഒരു പൂർണ ഗർഭിണിയുടെ വേഷത്തിൽ സംയുക്ത എത്തിയ ലില്ലിയിലെ പ്രകടനം ഏറെ മികച്ചു നിന്നു. പിന്നിട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി മാറിയ സംയുക്ത മലയാള സിനിമയിലെ യുവാനായികമാരിൽ ശ്രദ്ധേയയാണ്.

സംയുക്തയുടെ ഒരു പഴയ അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാക്കുകയാണ്. പ്രണയത്തെ കുറിച്ചു അന്ന് സംയുക്ത പറഞ്ഞതിങ്ങനെ. “ജീവിതമാകുമ്പോൾ പ്രശങ്ങൾ ഉണ്ടകുമെന്നും അപ്പോൾ നമ്മുക്ക് പിന്തുണയായി ഒരു പാർട്ട്ണർ കൂടെ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും സംയുക്ത പറയുന്നു. പ്രണയം, വിവാഹം ലൈഫിൽ ഉണ്ടാകുമെന്നും അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ് പ്രണയമെന്നും വിവാഹമെന്നും ചോദിക്കേണ്ട കാര്യമില്ല. പ്രണയത്തിന്റെ ഉത്തരമാണ് വിവാഹമെന്നും സംയുക്ത കൂട്ടിച്ചേർത്തു. ജീവിതത്തിൽ ബ്രേക്ക്‌ അപ്പ്‌ എന്തെന്ന് അനുഭവിച്ചിട്ടുണ്ട് അതിന്റെ വേദന ഏത്ര കഠിനമാണ് എന്ന് മനസിലാക്കിയിട്ടുണ്ട്, നമ്മുടെ ഇഷ്ടങ്ങൾ എല്ലാം നല്ലതാകണമെന്നില്ല. തന്റെ ജീവിതത്തിൽ ഉണ്ടായ ഇഷ്ടങ്ങൾ നല്ലതായിരുന്നില്ല അപ്പോൾ ദേഷ്യം വിഷമം ഒക്കെ വരും

Comments are closed.