കണക്കിലെ പുലി !! താരത്തിന്റെ പ്രോഗ്രസ്സ് കാർഡ് വൈറൽതെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും താരമൂല്യമുള്ളൊരു നടിയാണ് സാമന്ത അക്കിനേനി. 2010ലെ ഗൗതം മേനോൻ ഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായായിലൂടെ സിനിമയിലെത്തിയ നടിയാണ് സാമന്ത ഇതേ ചിത്രത്തിന്റ തെലുങ്കു പതിപ്പിലൂടെ നാഗചൈതന്യയുടെ നായികയായി സിനിമയിൽ തന്റെ താരവാഴ്ചക്ക് തുടക്കമിട്ട സാമന്ത പിന്നിട് നാഗചൈതന്യയെ തന്നെയാണ് വിവാഹം ചെയ്തത്. താരം അഭിനയത്തിൽ മാത്രമല്ല പഠനത്തിലും പുലിയാണ് എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.സമാന്തയുടെ സ്കൂൾ കോളേജ് കാലത്തെ പ്രോഗ്രസ്സ് റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പഠനത്തിനും മിടുക്കിയാണ് താരം എന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോർട്ടുകളിൽ പലതും.കോളേജ് പഠനകാലത്തെയും സ്കൂളിലെയും പ്രോഗ്രസ്സ് റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. താരത്തിന്റെ പ്രോഗ്രസ്സ് കാർഡുകൾ. എന്നാൽ താരത്തിന്റേതാണ് ഈ റിപോർട്ടുകൾ എന്നുള്ള കാര്യത്തിന് ഔദ്യോഗിക സ്ഥിതികരണം ഒന്നും തന്നെയില്ല.

സ്കൂൾ റിപ്പോർട്ടിലെ റിമാർക്ക്സ് കോളത്തിൽ സാമന്ത ഈ സ്കൂളിന് തന്നെ മുതൽ കൂട്ടാണ് എന്നാണ് എഴുതിയിരിക്കുന്നത്. കണക്കിൽ നൂറിൽ നൂറു മാർക്കാണ് റിപ്പോർട്ടിൽ ഉള്ളത്. ഡിഗ്രി സർട്ടിഫിക്കറ്റിലും ഡിസ്റ്റിംഗ്ഷൻ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ വേരുകൾ ഉള്ളൊരാളാണ് സാമന്ത. സാമന്തയുടെ അമ്മ ആലപ്പുഴക്കാരിയാണ്. അച്ഛൻ ആന്ധ്ര സ്വദേശിയുമാണ്.

Comments are closed.