ഇന്ന് കുറച്ചു എക്സ്ട്രാ ആയി തോന്നുന്നു, വൈറലായി ശാലിൻ സോയയുടെ പുത്തൻ ചിത്രങ്ങൾ

0
941

സിനിമകളിലൂടെയും സീരിയലിലൂടെയും ശ്രദ്ധേയായ നടിയാണ് ശാലിൻ സോയ. മിനി സ്‌ക്രീനിൽ നിന്നുമാണ് ശാലിൻ സിനിമകളിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രമാണ് ശാലിനെ പ്രശസ്തയാക്കിയത്. ശാലിന്റെ അമ്മ ഒരു ഡാൻസ് ടീച്ചറാണ്.ശാലിനും നൃത്തത്തിൽ പ്രാവീണ്യം നേടിയ ഒരാളാണ്. 2004ൽ മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെ ആണ് ശാലിൻ സോയ അഭിനയ ലോകത്തേക്ക് എത്തുന്നത്

ക്വട്ടേഷൻ എന്ന സിനിമയിലൂടെ ആണ് ശാലിൻ സോയ സിനിമ ലോകത്തേക്ക് എത്തുന്നത്. വിശുദ്ധൻ, എൽസമ്മ എന്ന ആൺകുട്ടി, മല്ലു സിംഗ് എന്നീ സിനിമകളിലെ ശാലിന്റെ വേഷം ഏറെ ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. അടുത്തിടെ ശരീര ഭാരം കുറച്ചു പുത്തൻ മേക്കോവറിൽ ആരാധകർക്ക് മൂന്നിൽ താരം എത്തിയിരുന്നു

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ശാലിൻ സോയ. ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കു വച്ച പുത്തൻ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.ഇന്ന് കുറച്ചു എക്സ്ട്രാ ആയി തോന്നുന്നു, എന്ന ക്യാപ്ഷ്യനോടെ ആണ് ശാലിൻ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്