ആ കഥാപാത്രത്തിനു ബെഡ്‌റൂം സീൻ ഉണ്ടാകുമോ എന്നു ഭയന്നിരുന്നു !! സൈജു കുറുപ്പ്ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ ഒരാളാണ് സൈജു കുറുപ്പ്. നായകനായി ആണ് രംഗപ്രവേശനം ചെയ്തത് എങ്കിലും പിന്നിട് സൈജു ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കോമഡി താരമായി. ഇന്ന് തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സൈജുവിനു കഴിഞ്ഞിട്ടുണ്ട്.

തനിക്ക് കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ചത് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഷിബു വെള്ളായണി എന്ന കഥാപാത്രം മുതലാണ് എന്നു സൈജു പറയുന്നു. ആ സമയത്ത് പ്രത്യേകിച്ച് കോമഡി വേഷങ്ങൾ ഒന്നും ചെയ്തിട്ടില്ലാത്ത തന്നെ തേടി ആ വേഷം എത്തിയത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നു സൈജു പറയുന്നു. അനൂപ് മേനോൻ തിരകഥ എഴുതി വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം ആണ് ട്രിവാൻഡ്രം ലോഡ്ജ്.

സ്ത്രീലമ്പടനായ ഒരു മാധ്യമ പ്രവർത്തകന്റെ വേഷമാണ് ചിത്രത്തിൽ തനിക്ക് ഉള്ളതെന്ന് പറഞ്ഞു സംവിധായകൻ വി കെ പ്രകാശ് ഫോൺ വിളിച്ചപ്പോൾ ബെഡ്‌റൂം സീൻ കാണുമോ എന്നു പേടിച്ചിരുന്നു എന്നു സൈജു പറയുന്നു കോമഡി വേഷങ്ങൾ ചെയ്യാത്ത ഒരു താരത്തിനെ ആ വേഷത്തിൽ വേണം എന്നു സംവിധായകനും തിരക്കഥാകൃത്തിനും നിർബന്ധം ഉണ്ടായിരുന്നെന്ന് സൈജു പറയുന്നു. അത് കൊണ്ടണ് തന്നെ തേടി ഈ വേഷം വന്നത്. സൈജു പറയുന്നതിങ്ങനെ

Comments are closed.