പാട്ട് പാടി സൈജു കുറുപ്പ് !! പാട്ട് കേട്ട ഭാര്യ ചോദിച്ചു ഇനി എന്നാ ഷൂട്ട്‌ തുടങ്ങുന്നത്

0
398

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ ഒരാളാണ് സൈജു കുറുപ്പ്. നായകനായി ആണ് രംഗപ്രവേശനം ചെയ്തത് എങ്കിലും പിന്നിട് സൈജു ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കോമഡി താരമായി. ഇന്ന് തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സൈജുവിനു കഴിഞ്ഞിട്ടുണ്ട്.

സൈജു കുറുപ്പ് പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധ നേടുന്നത്.സൈജു പാടുന്ന ഒരു വീഡിയോ ആണത്. കോവിഡ് ഭീതീ മൂലം സിനിമ ഷൂട്ടിങ്ങുകൾ നിർത്തി വച്ചിരിക്കുന്നതിനാൽ താരം ഇപ്പോൾ വീട്ടിലാണ് ഉള്ളത്. ഇവന്‍ സംഗീത മേഖലയ്ക്കും ഒരു ഭീഷണി ആണ്’ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു’ എന്നു കുറിച്ചുകൊണ്ട് ആണ് സൈജു പാട്ട് പങ്കു വച്ചിരിക്കുന്നത്. പാട്ട് കേട്ട ഭാര്യയുടെ കമന്റ്‌ ഇനി എന്നാ സൈജു ഷൂട്ട് തുടങ്ങുന്നേ? എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു എന്നും അടികുറിപ്പിൽ സൈജു പറയുന്നു.

‘ജോ ഭി കസ്മെയിൻ ’എന്ന ഗാനമാണ് താരം ആലപിക്കുന്നത്. സംഗീതത്തിനൊപ്പം ഏറെ ആസ്വദിച്ചാണ് താരത്തിന്റെ പാട്ട്. ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ എന്ന് ഗായികനും സംഗീത സംവിധായകനുമായ സുരജ് എസ് കുറുപ്പ് കമന്റിൽ ചോദിക്കുന്നുണ്ട്. ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു എന്നാണ് മിഥുൻ മാനുവൽ പറയുന്നത്.