ആടിൽ ചാൻസ് ചോദിച്ചു വിളിച്ചപ്പോൾ മിഥുൻ പറഞ്ഞ കാര്യം എന്നെ തകർത്തു കളഞ്ഞു

0
1816

സിനിമയിലിത് പതിനാലാം വർഷമാണ് സൈജു കുറുപ്പ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചയാളാണ് സൈജു. നായക വേഷത്തിലും വില്ലൻ വേഷത്തിലും സഹനടനായും എല്ലാം സൈജു മലയാളികളുടെ മുന്നിൽ എത്തി. എന്നാൽ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറക്കൽ അബുവാണ് സൈജുവിന്‌ ഏറെ ജനപ്രീതി നേടിക്കൊടുത്തത്. മലയാള ചിത്രങ്ങള്‍ക്കുപുറമെ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ആട് എന്ന സിനിമയിലെ അറക്കൽ അബു സൈജുവിന്‌ ഒരുപാട് മൈലേജ് നൽകിയ കഥാപാത്രമാണ്. ഹ്യുമർ റോളുകളിലേക്ക് സൈജുവിനെ കൊണ്ടുവന്നതും ആ കഥാപാത്രമാണ്. അറക്കൽ അബുവിലേക്ക് എങ്ങനെ എത്തി എന്നത് സൈജു പറയുന്നതിങ്ങനെ.

ആടില്‍ അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചാണ് ഞാന്‍ ആദ്യം മിഥുനിനെ വിളിക്കുന്നത്. അപ്പോള്‍ മിഥുന്‍ പറഞ്ഞത് ഞാനൊരു ഔട്ടായ നടനാണെന്നാണ് അവര്‍ ചിന്തിച്ചതെന്നും എന്നാല്‍ തിരിച്ചുവരവ് ഗംഭീരമാക്കിയെന്നുമാണ്. ഇത് എനിക്ക് തന്ന സന്തോഷം വലുതായിരുന്നു. എന്നാല്‍ അത് കഴിഞ്ഞ് മിഥുന്‍ പറഞ്ഞത് എന്നെ തകര്‍ത്തു കളഞ്ഞു. എന്റെ അപ്പിയറന്‍സിനൊത്ത വേഷം അതിലില്ലെന്നും എല്ലാ കഥാപാത്രങ്ങളും ഗ്രാമീണരാണെന്നുമാണ് മിഥുന്‍ പറഞ്ഞത്. പക്ഷേ ഒരാഴ്ച മിഥുന്‍ എന്നെ തിരിച്ച് വിളിച്ച് ആടില്‍ വേഷം തന്നു.