സഞ്ചരിക്കുന്ന പൂന്തോട്ടമോ, വൈറലായി കവിത നായരുടെ ചിത്രങ്ങൾഅവതാരക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ശ്രദ്ധ നേടിയ താരമാണ് കവിത നായർ. 2004 ൽ മോഹൻലാൽ ജോഷി ടീമിന്റെ മാമ്പഴക്കാലം എന്ന സിനിമയിലൂടെ ആണ് കവിത സിനിമയിലേക്ക് എത്തുന്നത്. അതിനും വളരെ മുൻപ് തന്നെ സൂര്യ ടി വി യിലെ പൊൻപുലരി എന്ന പ്രോഗ്രാമിലൂടെ കവിത ശ്രദ്ധേയയാകുന്നത്. കോട്ടയം സ്വദേശിനിയാണ് കവിത.2006 മുതൽ സീരിയലുകളുടെയും ഭാഗമായിരുന്നു കവിത നായർ. കളിവീട് എന്ന സീരിയലിൽ ആണ് കവിത ആദ്യം അഭിനയിച്ചത്.

ഇരുപതോളം സീരിയലുകളുടെയും പത്തോളം ചാനൽ പ്രോഗ്രാമുകളുടെയും ഇരുപതിന്‌ മുകളിൽ സിനിമകളുടെയും ഭാഗമായിട്ടുണ്ട് കവിത നായർ. ഇളയരാജ എന്ന സിനിമയിലാണ് കവിത അവസാനമായി അഭിനയിച്ചത്. നന്ദനം എന്ന സീരിയലിലും കവിത അഭിനയിച്ചു വരുകയാണ്.2014 ലായിരുന്നു കവിതയുടെ വിവാഹം. വിപിൻ ആണ് കവിതയുടെ ഭർത്താവ്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ നാടായ ബെംഗളൂരുവിലേക്ക് കവിത കുടിയേറി. അഭിനേത്രി എന്നതിന് പുറമേ എഴുത്തുകാരി കൂടിയാണ് കവിത.

കഴിഞ്ഞ വർഷത്തെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയത് കവിത ആയിരുന്നു. തോന്ന്യാക്ഷരങ്ങൾ എന്ന പരമ്പരയിലെ ആൻസി വർഗീസ് ആയിയുള്ള അഭിനയത്തിന് ആണ് കവിതക്ക് അവാർഡ് ലഭിച്ചത്. ഒരു ബ്ലോഗറും കൂടെയാണ് കവിത. കവിത താൻ എഴുതിയ കഥകൾ അടുത്തിടെ സുന്ദരപതനങ്ങൾ എന്നൊരു പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. അതിനു ആമുഖം കുറിച്ചത് സൂപ്പർതാരം മോഹൻലാൽ ആയിരുന്നു. ഇപ്പോൾ കവിത സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ വൈറലാണ്. പൂക്കളുടെ ചിത്രമുള്ള വെള്ള വേഷത്തിലാണ് കവിത ഫോട്ടോകളിൽ ഉള്ളത്. ഒരുപാട് കമന്റുകളും ഫോട്ടോക്ക് താഴെ എത്തുന്നുണ്ട്. സഞ്ചരിക്കുന്ന പൂന്തോട്ടം എന്നാണ് ഒരു രസകരമായ കമന്റ്…

Comments are closed.