സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ ചർച്ചയാകുകയാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തത്. കുഞ്ഞുദൈവം, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി. നീ സ്ട്രീം എന്ന ഓൺലൈൻ സ്ട്രീമിംഗ് സെർവിസിലൂടെ ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അതി ഗംഭീര അഭിപ്രായമാണ് ചിത്രം സോഷ്യൽ മീഡിയയിൽ നേടുന്നത്
പുരുഷകേന്ദ്രികൃത സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശനങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മലയാളികളുടെ പതിവ് സിനിമ കാഴ്ചകളിൽ നിന്നും ഏറെ വ്യത്യസ്തമായി ആണ് ജിയോ ബേബി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരുക്കിയത്. ഉള്ളടക്കത്തിലും ആഖ്യാനത്തിലും ഈ പുതുമ നിലനിർത്തുന്നുണ്ട്
അടുക്കളയിൽ ഒതുങ്ങി പോകുന്ന സ്ത്രീകളുടെ നേർ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുറന്നു കാണിക്കുന്നത്. ചിത്രം കണ്ടു സോഷ്യൽ മീഡിയയിൽ അവതാരകനും നടനുമായ സാബുമോൻ അബ്ദുസമദ് കുറിച്ച വാക്കുകൾ ഇപ്പോൾ വൈറലാണ്. തന്റെ വീട്ടിലും ഇതേ അവസ്ഥ, എന്നാല്‍ ഒരു വ്യത്യാസം ഉണ്ടെന്നുമാണ് സാബുമോന് കുറിച്ചിരിക്കുന്നത്. “”ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സിനിമ കണ്ടു, എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ്, നിമിഷയുടെ സ്ഥാനത്തു ഞാനും എതിര്‍ഭാഗത്ത് സ്നേഹ ഭാസ്ക്കരന്‍ എന്ന ഈ മൂരാച്ചിയും ആണ് എന്ന ഒരു വ്യത്യാസമേ ഉള്ളൂ” ഇങ്ങനെയാണ് സാബു കുറിച്ചത്. സാബുവിന്റെ ഭാര്യയുടെ പേര് സ്നേഹ എന്നാണ്
