സെക്‌സ് എനിക്ക് ആവശ്യമാണ്, പക്ഷേ എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’!!രമ്യ നമ്പീശന്റെ ‘അണ്‍ഹൈഡ്!!സിനിമ താരമായും ഗായികയായും ഒക്കെ തിളങ്ങുന്ന താരമാണ് രമ്യ നമ്പീശൻ. ഒരു ചാനൽ പ്രോഗ്രാമിലെ ആങ്കർ ആയി കലാ ജീവിതം തുടങ്ങിയ രമ്യ പിന്നിട് സിനിമയിലെത്തി പ്രേക്ഷക പ്രീതി നേടി. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും ഒരുപിടി മികച്ച വേഷങ്ങളിൽ രമ്യ എത്തിയിട്ടുണ്ട്. മൾടി ടാലന്റഡ് ആയ താരം ഇപ്പോൾ പുതിയ റോളിൽ എത്തിയിരിക്കുകയാണ്. രമ്യ ഒരു സംവിധായികയുടെ കുപ്പായം കൂടെ അണിഞ്ഞിരിക്കുകയാണ്.

അണ്‍ഹൈഡ് എന്ന ഹൃസ്വ ചിത്രത്തിലൂടെ ആണ് രമ്യ സംവിധാനം രംഗത്തേക്ക് കാലെടുത്തു വച്ചത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സ്ത്രീ പുരുഷ സമത്വത്തെ പറ്റിയാണ് രമ്യ പറയുന്നത്. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ ഫേസ്ബുക് പേജുകളിലൂടെ ആണ് ഈ വീഡിയോ റീലീസ് ചെയ്തത്. വീഡിയോക്കൊപ്പം തന്നെ ഈ ഉദ്യമത്തിന് സഹായിച്ചവർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടൊരു കുറിപ്പും രമ്യ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. ഈ ലോകം പെണ്ണുങ്ങളുടേത് കൂടിയാണ് എന്ന് പറയുന്ന ഷോർട് വിഡിയോയിൽ മൂന്ന് മിനിറ്റിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ഒരുപിടി പ്രശ്നങ്ങളെ കുറിച്ചും പ്രതിബാധിക്കുന്നു. ശ്രീത ശിവദാസും രമ്യക്കൊപ്പം ഈ ഷോർട് വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്

Comments are closed.