റൂട്ട്മാപ്പ്… കൊറോണയുടെ പശ്ചാത്തലത്തിൽ ഒരു സിനിമ!!!ലോക്ക്ഡൗണും കൊറോണയും മറ്റും പശ്ചാത്തലമാക്കി ഒരു മലയാള ചിത്രം ഒരുങ്ങുന്നു. ബി നിലവറയും ഷാര്ജാപ്പള്ളിയും എന്ന ചിത്തത്തിന്റെ സംവിധായകൻ സൂരജ് സുകുമാർ നായരാണ് സംവിധാനം. പ്രളയവും കൊറോണയും കാരണം കഴിഞ്ഞ ആഗസ്റ്റിലും ഈ മെയ്‌ മാസവും ഷൂട്ട്‌ നിശ്ചയിച്ചിരുന്ന ബി നിലവറയും ഷാര്ജാപ്പള്ളിയും എന്ന ചിത്തത്തിന്റെ അനിയന്ത്രിതമായി നീളുന്നതിനിടയിലാണീ ചിത്രത്തിന്റെ ചർച്ച ഉടലെടുക്കുന്നത് എന്ന് സംവിധായകനും നടനുമായ സൂരജ് പറയുന്നു. സൂരജ് അഭിനയിച്ച വർക്കി എന്ന ചിത്രം തീയറ്ററിൽ പ്രദർശിപ്പിച്ചു വരവെയാണ് തീയറ്ററുകളുൾപ്പടെ അടച്ചിട്ടു ലോക്ക്ഡൌൺ വന്നത്. ശബരീനാഥാണ് നിർമ്മാണം. കഥ തിരക്കഥ അരുൺ കായംകുളം. ചിത്രത്തെ കുറിച്ച് സൂരജിന്റെ വാക്കുകളിങ്ങനെ….

“സുഹൃത്തുക്കളെ , ഇതാണ് ഞാൻ കുറച്ച് ദിവസം മുൻപ് സൂചിപ്പിച്ച സിനിമാ വിശേഷം. ‘റൂട്ട് മാപ്പ്’ ആളും ബഹളവുമൊന്നുമില്ലാതെ നിശബ്ദമായി കഴിഞ്ഞ ഒരു മാസമായി നടന്ന പ്രീ-പ്രൊഡക്ഷൻ ജോലികൾക്കൊടുവിൽ ചിത്രത്തിൻറെ ആദ്യ സൂചനകൾ നൽകാൻ സമയമായി എന്ന് തോന്നിയതിനാലാണ് നിങ്ങളോട് ഇപ്പോൾ ഈ വിവരം പങ്ക് വയ്ക്കുന്നത്. പേര് കേട്ട് കൊറോണയെ വിറ്റ് കാശാക്കാനുള്ള പരിപാടിയാണെന്ന് തെറ്റിദ്ധരിക്കണ്ട. മാനവരാശിയ്ക്ക് മുഴുവൻ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഈ വിപത്തിൻറെ ഉള്ളിലേയ്ക്ക് കടന്ന് ചെല്ലുന്ന ഒരു സിനിമയല്ല ഇത്. ഒരു രോഗം കൂട്ടിലടച്ച കിളികളായി നമ്മളെ മാറ്റുമ്പോൾ നമ്മൾ ഇതുവരെ ജീവിച്ചതല്ല സത്യം എന്ന് മനസിലാക്കി സ്വാതന്ത്ര്യം എന്തെന്ന് തിരിച്ചറിയുന്ന ആ ഒരു പോയിൻറ് , അതിനെ അടിസ്ഥാനപ്പെടുത്തിയൊരുക്കുന്ന പൂർണമായും ഒരു കൊമേർഷ്യൽ ചിത്രമാണ് ‘റൂട്ട് മാപ്പ്’.

പല ജീവിതങ്ങൾ.. പല യാത്രകൾ .. ഒരൊറ്റ വഴി..കൂടുതൽ വിശദമായി പിന്നീട് സംസാരിക്കാം. അഭിനേതാക്കളായി പ്രമുഖ താരങ്ങളോടൊപ്പം തന്നെ ഞങ്ങൾ കണ്ടെത്തിയ ഒരു പറ്റം പുതിയ ആളുകളെയും അണി നിരത്താൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം.ഞങ്ങളെ വിശ്വസിച്ച് കൂടെ നിൽക്കുന്ന നിർമാതാവടക്കമുള്ള ക്രൂ അംഗങ്ങൾക്ക് എല്ലാവർക്കും നന്ദി. പൂർണമായും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചൊരുക്കുന്ന ചിത്രം വൈകാതെ ഷൂട്ടിംഗ്ആ രംഭിക്കും. അപ്പോൾ പ്രാർത്ഥിക്കുക. NB : ഒരു മോഡേർണായ (നന്മ മരമല്ലാത്ത ) നടിയ്ക്ക് വേണ്ടിയുള്ള Casting Call എൻറെ പ്രൊഫൈലിൽ കിടപ്പുണ്ട്. താത്പര്യമുള്ളവർ ഒന്ന് അപ്ലൈ ചെയ്യുക.

Comments are closed.