അരുവിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ചു നടി റോഷ്‌ന അന്ന!!

0
7333

മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ ഉയർന്നു വന്ന ഒരു കലാകാരി ആണ് റോഷ്‌ന ആൻ ജോയി. ഒരു ആടാറു ലവ് എന്ന സിനിമയിലെ സ്നേഹ മിസ്സ്‌ എന്ന കഥാപാത്രത്തോടെയാണ് റോഷ്‌ന ആൻ ശ്രദ്ധേയയാകുന്നത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ പ്രധാന സിനിമകൾ. അടുത്തിടെ റോഷ്‌ന വിവാഹിതയായിരുന്നു. സിനിമ രംഗത്ത് പ്രവർത്തിക്കുന്നയാളായിരുന്നു റോഷ്‌നയുടെ വരൻ

ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടനായ കിച്ചു ടെല്ലസുമായി ആണ് റോഷ്‌നയുടെ വിവാഹം കഴിഞ്ഞത്. കിച്ചു ഒരു തിരക്കഥാകൃത് കൂടെയാണ്. പോർക്ക് വർക്കി എന്ന കിച്ചുവിന്റെ ആദ്യ വേഷം തന്നെ ശ്രദ്ധേയമായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്ന സിനിമകളിലും കിച്ചു അഭിനയിച്ചു. അജഗജാന്തരം എന്ന ടിനു പാപ്പച്ചൻ ചിത്രത്തിന്റെ തിരക്കഥാകൃത് കിച്ചുവാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ് റോഷ്‌ന. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ റോഷ്‌ന പങ്കു വച്ച ചിത്രങ്ങൾ ശ്രദ്ധേയമാണ് അരുവിയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ചിത്രങ്ങളിൽ ഭർത്താവ് കിച്ചുവുമുണ്ട്.