നടൻ റിയാസ് ഖാനെ ആൾകൂട്ടം മർദിച്ചു !! കാരണം ഞെട്ടിക്കുന്നത് !!

0
5327

കോവിഡ് രോഗബാധയെ തുടർന്ന് ഇന്ത്യ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ മഹാവ്യാധിയെ മറികടക്കാനുള്ള ഒരു പോവഴി സാമൂഹിക അകലം പാലിക്കുക എന്നതാണ്. അത് കൃത്യമായി പാലിച്ചാൽ മാത്രമേ ഈ ലോക്ക് ഡൌൺ കാലത്തു പോലും നമ്മുക്ക് രക്ഷയുള്ളൂ. ഭൂരിഭാഗം പേരും സർക്കാർ നിർദേശിച്ച മാർഗങ്ങൾ പാലിക്കുന്നുണ്ട്. എന്നാൽ ചില വാർത്തകൾ നമ്മെ ഏറെ ഞെട്ടിക്കുന്നുമുണ്ട്.

തമിഴ് സിനിമ ലോകത്തും മലയാളത്തിലും സജീവമായ ഒരു നടനാണ് റിയാസ് ഖാൻ. ഇപ്പോളിതാ താരത്തിന് മർദ്ദനമേറ്റ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. കോവിഡിനെ ചെറുക്കാൻ സാമൂഹിക അകലം പാലിക്കണമെന്ന് റിയാസ് നിർദേശിച്ചപ്പോൾ അതിൽ പ്രകോപിതരായ ആൾക്കൂട്ടമാണ് റിയാസിനെ മർദിച്ചത്. തമിഴ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ചെന്നൈ പനയൂരിലെ റിയാസിന്റെ വീടിനു മുന്നിലാണ് സംഭവം നടന്നതെന്നാണ് റിപോർട്ടുകൾ.

രാവിലെ റിയാസ് ഖാൻ നടക്കാനിറങ്ങിയപ്പോൾ കൂട്ടം കൂടി കുറച്ച് ആളുകൾ നില്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആണ് താരം സാമൂഹിക അകലം പാലിക്കാൻ അവരോട് ആവശ്യപ്പെട്ടത്. തുടർന്ന് അതിൽ പ്രകോപിതരായി ആളുകൾ മർദിക്കുകയായിരുന്നു. താരം സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെന്നും റിപ്പോർട്ട്‌ പറയുന്നു. പോലീസ് കേസ് രെജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി