റിമി ടോമിയുടെ മുൻഭർത്താവ് റോയിസ് വിവാഹിതനാകുന്നു !!വധു സോണിയകുറച്ചു മാസങ്ങൾക്ക് മുൻപ് റിമി ടോമിയും ഭർത്താവ് റോയിസും തമ്മിലുള്ള വിവാഹ മോചനത്തിന്റെ വാർത്തകൾ പുറത്തു വന്നിരുന്നു. പുറമെ മാതൃക ദമ്പതികൾ എന്ന് ലോകം കരുതിയ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നത് ഞെട്ടലോടെ മാത്രമാണ് ജനങ്ങൾ മനസിലാക്കിയത്. റോയ്സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം.പിരിയാനുള്ള കാരണങ്ങൾ റോയിസ് പിന്നിട് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞിരുന്നു.

2019 ലാണ് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത്. അതിനും മാസങ്ങൾക്ക് മുൻപ് തന്നെ ഇരുവരും വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു. ഇപ്പോളിതാ റോയിസിന്റെ ജീവിതത്തെ സംബന്ധിച്ചു പുതിയൊരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു എന്നാണ് റിപോർട്ടുകൾ. സോണിയയാണ് റോയിസിന്റെ വധു.

ഫെബ്രുവരി 22ന് തൃശ്ശൂർ വെച്ച് നടക്കുന്ന ചടങ്ങിലാണ് റോയ്‌സ് – സോണിയ വിവാഹനിശ്ചയം നടക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ ഇൻവിറ്റേഷൻ കാർഡിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മ്യുച്വല്‍ കണ്‍സെന്റ് ആയി ആണ് റിമിയും റോയിസും വിവാഹ മോചനം നടത്തിയത്.

Comments are closed.