മെലിഞ്ഞതിന്റെ രഹസ്യം തുറന്നു പറഞ്ഞു റിമി ടോമി !!

0
712

വളരെയധികം പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ഒരു ഗായികയും അവതാരികയുമൊക്കെയാണ് റിമി ടോമി. റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാം വളരെയധികം പോപ്പുലർ ആണ്.സമൂഹ മാധ്യമങ്ങളിലും തന്റെ സാന്നിധ്യം അറിയിക്കാറുള്ള താരം ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. ലോക്ക് ഡൌൺ കാലത്തെ ബോറടി മാറ്റാനായി പ്രേക്ഷകർക്ക് മുന്നിൽ തന്റെ പുതിയ വിശേഷങ്ങൾ നിറഞ്ഞ വ്ലോഗുമായി താരം എത്താറുണ്ട്.അടുത്തിടെ താരം നല്ല രീതിയിൽ തടി കുറച്ചിരുന്നു. റിമിയുടെ രൂപമാറ്റം കണ്ടു പലരും അത്ഭുതപ്പെട്ടു പോയിരിക്കുകയാബ്. പുതിയ വ്ലോഗിൽ തന്നോട് ഒരുപാട് പേർ ചോദിച്ച ചോദ്യമായ എങ്ങനെ തടി കുറച്ചു എന്നുള്ളതിന് മറുപടി നൽകിയിരിക്കുകയാണ് റിമി. താൻ ഈ രൂപത്തിൽ എത്താൻ കാരണം തന്റെ ഡയറ്റ് പ്ലാൻ ആണെന്നാണ് റിമി പറയുന്നത്. അതെങ്ങനെ എന്നാണ് താരം പുതിയ വ്ലോഗിൽ പങ്കു വയ്ക്കുന്നത്.2012 വരെ തന്റെ ശരീരഭാരം നിയന്ത്രിക്കുന്നതിന് പറ്റി അറിവില്ലാത്ത ആളായിരുന്നു താനെന്നാണ് റിമി ടോമി പറയുന്നത്. സ്റ്റേജ് ഷോകളിൽ പങ്കെടുക്കുന്ന സമയം ഈ തടി ഒരു പ്രശ്‌നമായി തനിക്ക് തോന്നിയിട്ടുണ്ടെന്നും സാരി ഉടുക്കാൻ ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന താൻ, ബെൽറ്റ് കെട്ടി സ്റ്റേജിൽ എത്തിയതായും ഒക്കെ റിമി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.