ചാക്കോച്ചൻ എനിക്കയച്ചു തന്ന ഫോട്ടോ !! ഇത് തപ്പിയെടുത്ത ആൾക്ക് നന്ദി!! റിമി ടോമികൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യം ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. എല്ലാവരും വീടുകളിൽ തന്നെ തുടരുകയാണ്. നേരം കളയാനായി പലരും പഴയ ഫോട്ടോകൾ കുത്തിപൊക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണാനാകുന്നത്. സെലിബ്രിറ്റികളും ഇത്തരത്തിൽ കുത്തുപൊക്കലുകൾക്ക് വിധേയമാകാറുണ്ട്. ഇപ്പോളിതാ അത്തരത്തിലൊരു പഴയ ചിത്രം റിമി ടോമി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്.

ഇരുപതു വർഷം മുൻപുള്ള ചിത്രമാണ് റിമി ഇൻസ്റ്റയിൽ പങ്കു വച്ചത്. ഈ ചിത്രം തപ്പി എടുത്ത ആൾക്ക് നന്ദി എന്നും റിമി പറയുന്നുണ്ട്. നിറം സിനിമ ഹിറ്റായിരുന്ന സമയത്ത് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിന് വേണ്ടി കൂട്ടം കൂടി നിൽക്കുന്ന ആരാധികമാരുടെ കൂട്ടത്തിലുള്ള റിമിയെ ചിത്രത്തിൽ കാണാം. ചാക്കോച്ചൻ ആണ് തനിക്ക് ചിത്രം അയച്ചു തന്നതെന്നു റിമി പറയുന്നു. ഫോട്ടോക്കൊപ്പമുള്ള റിമിയുടെ കുറിപ്പ് ഇങ്ങനെ.

നിറം സിനിമ ഹിറ്റ് ആയ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം, അങ്ങനെയുള്ളൊരു സമയത്ത് ആരാധനയോടെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന ഞാൻ .ഈ ചിത്രം അന്ന് പത്രത്തിൽ വന്നപ്പോള്‍ പാല അൽഫോൻസാ കോളേജിൽ താൻ സ്റ്റാര്‍ ആയി മാറിയെന്നും ഇന്നലെ ഈ ചാക്കോച്ചൻ തന്നെ ആണ് ഈ ചിത്രം അയച്ച് തന്നത്.”

Comments are closed.