സോഷ്യൽ മീഡിയയിൽ തരംഗമായി തക തൈ താ എന്ന ഗാനംടീം ഇൻസ്റ്റാഗ്രാമം ഒരുക്കിയിരിക്കുന്ന ഒരു ആൽബം സോങ്ങാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. സണ്ണി വെയ്ൻ, ഗണപതി, ദീപക് പറമ്പോൾ തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരിക്കുന്ന ആൽബം സോങ് ഇതിനോടകം ട്രെൻഡിങ്ങായി കഴിഞ്ഞു. വിനീത് ശ്രീനിവാസനാണ് ‘തക തൈ താ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമം എന്ന വെബ് സീരിസിലെ ടീമാണ് ഈ ആൽബം സോങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് മൃദുൽ നായരാണ്. ഡോക്ടർ ലീന എസാണ് നിർമ്മിച്ചിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വൈശാഖ് സുഗണനാണ് വരികൾ രചിച്ചിരിക്കുന്നത്. ദി ഫിൽമി ജോയിന്റ് എന്ന യൂ ട്യൂബ് ചാനലിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ആൽബം സോങ് ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

Comments are closed.