കഷായം കുടിച്ചാണോ സൗന്ദര്യം ഉണ്ടായതെന്ന് കമന്റ്‌ രശ്മി സോമന്റെ മറുപടി ഇങ്ങനെ

0
205

മിനി സ്‌ക്രീനിലൂടെ ശ്രദ്ധേയായ താരമാണ് രശ്മി സോമൻ. സിനിമയിൽ നിന്നുമാണ് രശ്മി മിനി സ്ക്രീൻ ലോകത്തേക്ക് എത്തുന്നത്. പി ടി കുഞ്ഞുമുഹമ്മദിന്റെ മഗരിബ് എന്ന സിനിമയിലൂടെയാണ് രശ്മി സിനിമ ലോകത്തേക്ക് എത്തുന്നത്. ഒരു അവതാരിക എന്ന നിലയിലും താരം ശ്രദ്ധേയയാണ്. ഹരി, അക്ഷയപാത്രം, സമയം, താലി, സപത്നി, അക്കരപ്പച്ച, മകളുടെ അമ്മ, വിവാഹിത തുടങ്ങി ഇരുപത്തിനുമേൽ സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ചിത്രത്തിന് താഴെ വന്ന കംമെന്റിന് നൽകിയ മറുപടി ശ്രദ്ധേയമാകുകയാണ്. അജു ഗുരുവായൂർ എന്ന സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് രശ്മി പങ്കു വച്ചത്. ഒരുപാട് കാലത്തിനു ശേഷം ചങ്കിനെ കണ്ടുമുട്ടി എന്ന ക്യാപ്ഷ്യനോടെ ആണ് ചിത്രം താരം പങ്കു വച്ചത്. ചിത്രത്തിൽ ഇവരുടെ പശ്ചാത്തലത്തിൽ ഒരു ആയുർവേദ മരുന്ന് കടയാണ് ഉള്ളത്

അതോടെ ചിലർ കമെന്റുകളുമായി എത്തി. കഷായം കുടിച്ചാണോ സൗന്ദര്യം വന്നത് എന്ന കമന്റും വന്നിരുന്നു. അതിനു രശ്മി സോമൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ” ശോ കണ്ടുപിടിച്ചു കളഞ്ഞല്ലോ “. ഭർത്താവ് ഗോപിനാഥിന് ഒപ്പം കുറച്ചു നാൾ വിദേശത്തു ആയിരുന്ന താരം അടുത്തിടെ അഭിനയ രംഗത്ത് വീണ്ടും സജീവമായിരുന്നു