ദയവു ചെയ്തു മോഹൻലാലിനെ അപമാനിക്കരുത് !! അപേക്ഷയുമായി രജിത് കുമാർബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകൻ ആയതിനാൽ മോഹൻലാലിനു എതിരെ തന്റെ ആരാധകർ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾ നിർത്തണമെന്ന് അപേക്ഷിച്ചു രജിത് കുമാർ. രജിത്തിനെ ഷോയിൽ നിന്നു പുറത്താക്കിയത് കൊണ്ട് അദ്ദേഹത്തിന്റെ ആരാധകർ കുറച്ച് ദിവസങ്ങളായി മോഹൻലാലിന് എതിരെ സൈബർ അധിക്ഷേപങ്ങൾ നടത്തി വരുകയാണ്. ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകരുത് എന്നു രജിത് സോഷ്യൽ മീഡിയയിൽ പങ്കു വച്ച വിഡിയോയിൽ ആവശ്യപെടുന്നു.

മോഹൻലാലിനെയും കൂടെ മത്സരിച്ച മത്സരാർഥികളെയും അപമാനിക്കുന്നത് വേദനാജനകമാണ് എന്നാണ് രജിത് പറഞ്ഞത്. അദ്ദേഹം 40 വർഷം കൊണ്ട് സമൂഹത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാൻ ആകാത്തതാണ് എന്നും രജിത് പറഞ്ഞു. മോഹൻലാലിനെ പോലൊരു പ്രതിഭയുടെ മുന്നിൽ താനൊന്നുമല്ലെന്നും രജിത് പറഞ്ഞു. രജിത് വിഡിയോയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ.

40 വര്‍ഷം കൊണ്ട് അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കലയും കഴിവുമെല്ലാം എത്രയോ ഉയരത്തിലാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ കുറച്ച് കാണാപ്പാഠം പഠിച്ച് കുറച്ച് ഡിഗ്രി എടുത്തു എന്ന് മാത്രമേ ഉളളൂ.ദയവ് ചെയ്ത് ലാലേട്ടനെ ഇതിനകത്തേക്ക് വലിച്ചിഴക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്.”

Comments are closed.