മനസിന്‌ ശുദ്ധിയില്ലാത്തവർക്കാണ് കൊറോണ !!അശാസ്ത്രീയ പ്രചാരണവുമായി രജിത് കുമാർബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നു പുറത്ത് വന്ന രജിത് കുമാറിന് വമ്പൻ സ്വീകരണമാണ് അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷൻ നൽകിയത്. ഇന്നലെ നെടുമ്പാശേരി എയർപോർട്ടിൽ അദ്ദേഹത്തിനെ സ്വീകരിക്കാൻ എത്തിയവരെ നിയന്ത്രിക്കാൻ പോലീസും നന്നേ പാടുപെട്ടു. കൊറോണക്ക് എതിരെ ഉള്ള ജാഗ്രത നിർദേശങ്ങൾ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്നവർ സ്ഥലത്തെത്തിയത്. ഈ സ്വീകരണം സംഘടിപ്പിച്ചവർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.

പുറത്ത് വന്ന ശേഷം കോറോണക്കെതിരെ അശാസ്ത്രീയമായ രീതിയിലെ പ്രതികരണം അദ്ദേഹം നടത്തിയിരുന്നു. രോഗത്തെ ഭയക്കുന്നില്ല എന്നും മനസ്സിൽ ശുദ്ധി ഇല്ലാത്തവർക്കാണ് കൊറോണ എന്നും അദ്ദേഹം പറഞ്ഞു. രജിത്കുമാർ ഇങ്ങനെ പറയുന്ന വിഡിയോകൾ വാട്സ്ആപ് പോലെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മുൻപും അശാസ്ത്രീയമായ രീതിയിലെ പല വാദങ്ങളും ഉയർത്തി കുപ്രസിദ്ധി നേടിയ ഒരാളാണ് ഡോക്ടർ രജിത് കുമാർ.

കൊച്ചിയിൽ മാത്രമല്ല അദ്ദേഹത്തിന്റെ നാടായ ആറ്റിങ്ങലിലും അദ്ദേഹത്തിന് ഒരു സ്വീകരണം നൽകുന്നു എന്നു ആരാധകർ പറയുന്നുണ്ട്. കണ്ടാൽ അറിയാവുന്ന 75 പേർക്ക് എതിരെയും നാല് പേർക്ക് എതിരെ അല്ലാതെയും കേസ് എടുത്തിട്ടുണ്ട് എന്നു കൊച്ചി കളക്ടർ അറിയിച്ചിരുന്നു.

Comments are closed.