ഞാൻ ഒറ്റയടിക്ക് സൂപ്പർ താരമായ ആളാണ്‌. ഷെയിനിനെ കണ്ടാൽ ഞാൻ എന്നെപോലെ ആകരുതെന്നു പറയും !! രവീന്ദ്രൻഎൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് രവീന്ദ്രൻ. ഡിസ്കോ രവീന്ദ്രൻ എന്നു അറിയപ്പെട്ടിരുന്ന താരം തന്റെ മികവ് കൊണ്ട് ഒരുപാട് പ്രശസ്തിയിലേക്ക് പെട്ടന്ന് ഉയർന്ന താരമാണ്. എന്നാൽ വന്ന വേഗത്തിൽ പെട്ടന്ന് ഫീൽഡ് ഔട്ട്‌ ആകുകയും ചെയ്തു അദ്ദേഹം. ഒരു സിനിമ താരമായി മാറിയാൽ ആ പദവി നിലനിർത്തി കൊണ്ട് പോകണമെങ്കിൽ ഒരുപാട് സ്‌ട്രെയിൻ എടുക്കണമെന്നാണ് രവീന്ദ്രൻ പറയുന്നത് . യുവതാരം ഷെയിൻ നിഗത്തിനു നൽകാൻ ഒരു ഉപദേശവും രവീന്ദ്രനുണ്ട്.

അടുത്തിടെ ക്ലബ്‌ എഫ് എം സ്റ്റാർ ജാമിൽ സംസാരിക്കവെ ആണ് രവീന്ദ്രൻ അതേ കുറിച്ചു പറഞ്ഞത് . ഷെയിൻ നിഗത്തിനു എന്ത് ഉപദേശമാണ് നൽകാൻ പോകുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ” എന്നെപോലെയാകരുത് ” എന്നാണ്. കൃത്യമായി കാര്യങ്ങൾ പഠിച്ചു സിനിമയെ കുറിച്ചു അറിഞ്ഞു നല്ല നടനാകാൻ ഉള്ള പരിശ്രമങ്ങൾ നിരന്തരം ചെയുക. എന്നെ പോലെ ആകരുത് എന്നെ ഞാൻ പറയു ” ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത്.

‘താരമായിക്കഴിഞ്ഞ്, പിന്നീട് ആ പദവി നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് ഒരുപാട് സ്ട്രെയ്ന്‍ എടുക്കണം. ഓവര്‍ നൈറ്റ് സ്റ്റാര്‍ ആയ ആളാണ് ഞാന്‍. ഉഴപ്പിന്‍ ആറ്റിറ്റിയൂഡ് ആയിരുന്നു അന്നൊക്കെ. ഒറ്റയടിക്ക് സൂപ്പര്‍താരമാവുകയായിരുന്നു. ഒരു തലൈരാഗം എന്ന ഒറ്റച്ചിത്രത്തിലൂടെയാണത്. 40 അടി ഉയരത്തിലുള്ള കട്ടൗട്ടിലാണ് ഞാനും കമലഹാസനും ഒരുമിച്ചുള്ള ചിത്രം നാട്ടില്‍ ഹിറ്റായത്. അല്ലാതെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നയാളേ അല്ല.

Comments are closed.