ഞാൻ അവളെ പ്രേമിക്കുന്നു സാർ.. ഈ പയ്യനെ ഓർമ്മയുണ്ടോ?ഞാനവളെ പ്രേമിക്കുന്നു സാർ, അടിവാതിലും തുറന്ന് വന്ന ആ കൊച്ചു കടവാവലിനെ ഓർമ്മയുണ്ടോ നിങ്ങൾക്ക്. രസികൻ എന്ന സിനിമയിലെ ആ ഒരു രംഗം മാത്രമല്ല ഹരിമുരളി എന്ന ബാലതാരത്തെ ഓർക്കാൻ ഉള്ളത്. സീരിയലുകളും സിനിമകളിലുമായി ഒരുപാട് തവണ നമ്മൾ ഹരിമുരളിയെ കണ്ടിട്ടുണ്ട്. വെറും നാലര വയസു പ്രായമുള്ളപ്പോളാണ് ലാൽ ജോസ് രസികനിലെ വേഷത്തിൽ ഹരിയെ അഭിനയിപ്പിച്ചത്. പിന്നിട് പട്ടണത്തിൽ ഭൂതം, അണ്ണൻ തമ്പി, ഉലകം ചുറ്റും വാലിബൻ, 2 ഹരിഹർ നഗർ എന്നി സിനിമകളിലും ഹരി ബാല താരമായി അഭിനയിച്ചു. എന്നാൽ ഇന്ന് ഹരി ഒരു കൗമാര പ്രായക്കാരനാണ്.

ഇതിനിടയിൽ സംവിധായകൻ നാദിർഷയുടെ അമർ അക്ബർ ആന്റണി എന്ന സിനിമയിൽ ഹരിമുരളി പ്രിത്വിരാജിന്റ സഹോദരന്റെ വേഷത്തിലെത്തി. ഹരിയുടെ ആ പഴയ മുഖത്തിൽ നിന്നുമേറെ വ്യത്യസ്തനായി നല്ല കിടിലൻ ചെത്തു പയ്യന്റെ ലുക്ക്‌ ആണ് ഇപ്പോൾ. കാസർഗോഡ് സ്വദേശിയാണ് ഹരി, നടനും സീരിയൽ സംവിധായകനുമായ പയ്യനൂർ മുരളിയുടെ മകനാണ് ഹരി. സീരിയലുകളിലൂടെ ആണ് കലാലോകത്തേക്ക് എത്തുന്നതും. എ എം നസീർ ഒരുക്കിയ മംഗല്യം എന്ന സീരിയലിലൂടെ ആണ് ആദ്യം എത്തുന്നത്. പിന്നിട് പത്തോളം സീരിയലുകളിൽ വേഷമിട്ടിരുന്നു.

ഒരു വീഡിയോ, വിഷ്വൽ എഫക്ട്സ് എഡിറ്റർ ആണ് നമ്മുടെ അടിവാതിൽ തുറന്ന ആ കൊച്ചു കടവാവൽ ഇപ്പോൾ.അരീന അനിമേഷൻ കോളേജ് ബാംഗ്ലൂരിൽ നിന്നുമാണ് പഠനം പൂർത്തിയാക്കിയത്. സിനിമ രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ഹരി. പിന്തുണയുമായി കലാകാരനായ അച്ഛനുമുണ്ട്. മികച്ച അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കാം.

Comments are closed.