ഇത് ഡാൻസ് ആണോ അതോ യോഗയോ, രസ്ന പവിത്രന്റെ വീഡിയോ വൈറൽഊഴം എന്ന ജീത്തു ജോസഫ് സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ ഒരാളാണ് രസ്ന പവിത്രൻ. ജോമോന്‍റെ സുവിശേഷങ്ങളിലും ആമി, സ്വർണ്ണ മത്സ്യങ്ങൾ എന്നീ ചിത്രങ്ങളിലും രസ്ന അഭിനയിച്ചിട്ടുണ്ട്. തെരിയുമാ ഉന്നെ കാതലിച്ചിട്ടേൻ എന്ന തമിഴ് സിനിമയിലും രസ്ന അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രശസ്തി നേടാൻ താരത്തിനായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് രസ്ന പവിത്രൻ.

തന്റെ ഇൻസ്റ്റ, ഫേസ്ബുക് പേജുകൾ വഴി തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്ക് വേണ്ടി രസ്ന പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ ഫേസ്ബുക്കിൽ താരം പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ വൈറലാണ് ഇപ്പോൾ. പാട്ടിനൊപ്പം യോഗായെന്നു സംശയം തോന്നുന്ന നൃത്തമുദ്രകൾ ആണ് രസ്ന വിഡിയോയിൽ പങ്കു വയ്ക്കുന്നത്. വ്യത്യസ്തമായ സ്റ്റെപ്പുകൾ കണ്ടു ഇത് യോഗയാണോ ഡാൻസ് ആണോ അതോ രണ്ട് കൂടിക്കലർന്നതാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഉറക്കത്തിൽ നിന്നും എഴുനേറ്റു വന്നു ഡാൻസ് ചെയ്തതാണോ എന്നാണ് ഒരാൾ കമെന്റ് ചെയ്തത്. ഏതായാലും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ രസ്ന വിവാഹിതയായിരുന്നു. ഡാലിൻ സുകുമാരനാണ് രസ്നയുടെ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

Comments are closed.