ഒരുപാട് പേര് വേണ്ട എന്ന് പറഞ്ഞതാണ്, പക്ഷെ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു, ആദ്യ വിവാഹത്തെ പറ്റി രഞ്ജിനി ജോസ്മലയാള സിനിമ പിന്നണി ഗാനരംഗത്തെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഗായികമാരിൽ ഒരാളാണ് രഞ്ജിനി ജോസ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും പാടിയ ഒരു ഗായികയാണ് രഞ്ജിനി ജോസ്. രഞ്ജിനിയുടെ അച്ഛൻ ഒരു സിനിമ നിർമ്മാതാവ് കൂടെയാണ്. പ്ലസ് ടു വിൽ പഠിക്കുമ്പോഴാണ് രഞ്ജിനി തന്റെ സിനിമ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം നടത്തിയത്. മേലേവാര്യത്തെ മാലാഖകുട്ടികൾ ആയിരുന്നു ആദ്യ ചിത്രം. ഇരുനൂറിലധികം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്.

ഒരു നടി കൂടെയാണ് രഞ്ജിനി. റെഡ് ചില്ലിസ് പോലെയുള്ള സിനിമകളിൽ രഞ്ജിനി ജോസ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സ്വന്തം ബാൻഡിന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ് രഞ്ജിനി. ഏക എന്നാണ് ബാൻഡിന്റെ പേര്. അടുത്തിടെ കപ്പ ടി വിയുടെ ഹാപ്പിനെസ്സ് പ്രോജക്ടിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി തന്റെ ആദ്യ വിവാഹത്തെ കുറിച്ചു പറഞ്ഞിരുന്നു. റാം നായർ ആയിരുന്നു രഞ്ജിനിയുടെ ഭർത്താവ്. ആ ബന്ധം ഡിവോഴ്‌സിൽ എത്തിയിരുന്നു. 2013 ലാണ് ഇവർ വിവാഹിതരായത്.

ആ ബന്ധത്തെ പറ്റി രഞ്ജിനി പറയുന്നതിങ്ങനെ. ” നമ്മൾ എടുക്കുന്നത് തീരുമാനം തെറ്റാണു എന്ന് വിചാരിച്ചല്ല ഓരോ കാര്യങ്ങൾ ചെയ്യുന്നത്. പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു. ഫ്രിക്ഷൻസ് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. പക്ഷെ എപ്പോഴെങ്കിലും എല്ലാം ശെരിയാകും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷെ പിന്നെയാണ് എനിക്ക് മനസിലായത് ഒരു പ്രായം കഴിഞ്ഞാൽ ആളുകൾ പിന്നെ മാറുകയില്ല. അതിനു പകരം അഡ്ജസ്റ്റ് ചെയ്യാൻ തുടങ്ങും. അങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നത് നമ്മുടെ എതിരെ ഉള്ള ആൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിൽ ആ ബന്ധം വേണ്ടാന്ന് വയ്ക്കുന്നതാണ് നല്ലത്. അദ്ദേഹം ഇന്നും എനിക്ക് പ്രിയപെട്ടവനാണ്. ഒരു കൈയോ കാലോ എന്നോക്കെ ഉള്ള പോലത്തെ സ്നേഹമാണ്. ഒരു പേപ്പറിൽ ഒപ്പ് വച്ചെന്ന് പറഞ്ഞു മനസിലെ സ്നേഹം ഇല്ലാതാക്കില്ലലോ.

Comments are closed.