വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന രണ്ട് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

0
68

ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചു സുജിത് ലാൽ സംവിധാനം ചെയുന്ന രണ്ട് ഏപ്രിൽ ഒൻപതിന് തീയേറ്ററുകളിൽ എത്തും. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രാജനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു പൊളിറ്റിക്കൽ സറ്റയർ ആയ ചിത്രം സമകാലീന രാഷ്ട്രീയത്തിലൂന്നിയാണ് കഥ പറയുന്നത്. ഒരു വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്

ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. ബിനുലാൽ ഉണ്ണി ആണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. അനീഷ് ലാൽ ആണ് ഛായാഗ്രഹണം