വൃക്കകൾ തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങൾ, കണ്ണീരോടെ തുറന്നു പറഞ്ഞു റാണ

0
7588

റാണാ ദഗ്ഗുബാട്ടി, ബാഹുബലി എന്ന ചിത്രത്തിലെ വില്ലൻ വേഷം ഈ നാടനു രാജ്യമെമ്പാടും പ്രശസ്തിയാണ് നേടിക്കൊടുത്തത്. പൽവാൾദേവൻ എന്ന ആ ഒറ്റ കഥാപാത്രം മതി ചരിത്രത്തിൽ റാണാ ദഗുബാട്ടിയെ രേഖപ്പെടുത്താൻ. തെലുങ്കിലും ഹിന്ദിയിലും റാണ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. എന്നാൽ അടുത്ത കുറച്ചു കാലങ്ങളായി താരത്തിന്റെ ആരോഗ്യം ശെരിയല്ല എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോളിതാ അതിലെ യാഥാർഥ്യം പുറത്ത് വന്നിരിക്കുകയാണ്.

സമാന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. വൃക്കകൾ തകരാറിലായത് കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി എന്നും മരണത്തിനു വരെ സാധ്യത ഉണ്ടെന്നുമാണ് റാണാ പ്രോഗ്രാമിൽ പറഞ്ഞത്. കിഡ്നികളും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി കൂടി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത ഉണ്ടെന്നുമാണ് റാണാ പറഞ്ഞത്. ജീവിതം അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് നിന്നു പോയെന്ന് റാണ പറഞ്ഞു. വികാരാധീനനായി ആയി ആണ് റാണ മനസ് തുറന്നത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. താരത്തിന് അമ്മ കിഡ്നി നൽകും എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഈ വർഷമാണ് റാണയും മിഹീഖ ബജാജും തമ്മിലുള്ള വിവാഹം നടന്നത്.