വൈറലായി രമ്യ നമ്പീശന്റെ പുത്തൻ ഫോട്ടോഷൂട്ട്

0
377

മലയാളം തമിഴ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് രമ്യ നമ്പീശൻ. ശക്തമായ നിലപാടുകളിലുടെയും താരം തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലെ വനിതാ സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ wcc യുടെ അമരക്കാരിൽ ഒരാളാണ് രമ്യ. അടുത്തിടെ ഒരു സംവിധായികയുടെ വേഷത്തിലും താരം എത്തിയിരുന്നു. രമ്യ ഒരുക്കിയ അൺഹൈഡ് എന്ന ഷോർട് വീഡിയോ വളരെയധികം ശ്രദ്ധ നേടിയിരുന്നു. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ളതായിരുന്നു അൺഹൈഡ്

സായാഹ്നം എന്ന സിനിമയിലൂടെ ആണ് രമ്യ സിനിമ ലോകത്തേക്ക് എത്തുന്നത്. ബാലതാരമായി ആണ് ആ ചിത്രത്തിൽ അരങ്ങേറിയത്. ആനചന്തം എന്ന ജയറാം ചിത്രത്തിലൂടെ സിനിമ ലോകത്തു അരങ്ങേറിയ രമ്യ തമിഴ് സിനിമയിൽ ഒരുനാൾ കനവ് എന്ന സിനിമയിലൂടെ ആണ് എത്തിയത്. സിനിമ പിന്നണി ഗായിക കൂടിയാണ് രമ്യ. അഞ്ചാം പാതിരാ എന്ന സിനിമയിലാണ് രമ്യ അവസാനം അഭിനയിച്ചത്

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് രമ്യ നമ്പീശൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കു വയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലാണ്. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയത്