മലയാളത്തിന്റെ പ്രിയ കലാകാരനാണ് രമേശ് പിഷാരടി. കിടിലൻ കൗണ്ടറുകളും ചിരിയുടെ ഇടിവെട്ട് നമ്പറുകളുമായി വേദികൾ കീഴടക്കുന്ന പിഷാരടി ഒരു സംവിധായകൻ എന്ന നിലയിലും പേരെടുത്ത ഒരാളാണ്. മിമിക്രിയുടെ ലോകത്തു നിന്നു വന്ന പിഷാരടി ഇന്ന് ലോകമെങ്ങും ആരാധകരുള്ള ഒരാളാണ്. സൗമ്യയാണ് പിഷാരടിയുടെ ഭാര്യ. പൂനെയിൽ സെറ്റിൽ ചെയ്ത ഒരു മലയാളി കുടുംബമാണ് സൗമ്യയുടേത്. വിവാഹത്തിന് മുൻപ് തന്നെ പറ്റി അന്വേഷിക്കാൻ സൗമ്യയുടെ കുടുംബം നാട്ടിൽ എത്തിയ സംഭവം പിഷാരടി അടുത്തിടെ ഒരു മാസികക്ക് നല്കിയ അഭിമുഖത്തിൽ ഏരിയും പുളിയും ചേർത്തു പറഞ്ഞതിങ്ങനെ.

പെണ്ണ് കാണല്‍ നടത്തിയതിന് പിന്നാലെ സൗമ്യയുടെ വീട്ടുകാര്‍ എന്നെ പറ്റിയുള്ള അന്വേഷണവും തുടങ്ങിയിരുന്നു. എന്റെ നാടായ വെള്ളൂരില്‍ വന്ന് അന്വേഷണം നടത്താനായിരുന്നു അവരുടെ പരിപാടി. അവരെല്ലാം പൂനെയിലായത് കൊണ്ട് സൗമ്യയുടെ അച്ഛന് നാട്ടിലുള്ള ബന്ധുവായ ഒരു പാര്‍ട്ടിക്കാരനെയാണ് എന്നെ പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എന്നെ കുറിച്ച് അന്വേഷിക്കാന്‍ പാര്ട്ടിക്കാരന് വന്നതാകട്ടെ എന്റെ അടുക്കലും, നാട്ടിലെ ഏറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാന്‍ എന്നെ പറ്റി തന്നെ അയാളോട് പറഞ്ഞു. എന്റെ പൊക്കി പറയലെല്ലാം പാവം പാര്ട്ടിക്കാരന് വിശ്വസിച്ചു. അയാള്‍ അതെല്ലാം അത് പോലെ തന്നെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന് ഈ കല്യാണം ഉറപ്പിച്ചു. പിഷാരടി പറയുന്നു.

കല്യാണത്തിന്റെ റിസപ്ഷൻ സമയത്ത് താൻ ആകെ പെട്ടു പോയി എന്നും പിഷാരടി പറയുന്നു. സിനിമ നടന്മാരെ അല്ലാതെ സിനിമയുടെ അണിയറ പ്രവർത്തകരെ ഒന്നും സൗമ്യ അറിയുമായിരുന്നില്ല എന്നും വയലാർ ശരത് ചന്ദ്ര വർമ്മ എന്ന പ്രശസ്ത ഗാനരചയിതാവിനെ പരിചയപ്പെടുത്തി കൊടുക്കാൻ ഒടുവിൽ വയലാറിനെ പറ്റി പോലും സൗമ്യയോട് പറയേണ്ടി വന്നെന്നു പിഷാരടി പറയുന്നു.