ഈ പുള്ളി മമ്മൂക്കക് പഠിക്കുകയാണോ, കൂടുതൽ ചെറുപ്പമായി റഹ്മാൻഎൺപതുകളിൽ ഒരുപക്ഷെ ഇന്നത്തെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ ജനപ്രീതി ഉണ്ടായിരുന്ന ഒരു താരമാണ് റഹ്മാൻ. അതി ശക്തമായ വേഷങ്ങളാണ് താരത്തിന് അരങ്ങേറ്റം മുതൽ താരത്തിന് ലഭിച്ചിരുന്നത്. 1983 ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്മാൻ ആദ്യമായി സിനിമയിൽ എത്തുന്നത്. തുടർച്ചയായ ഹിറ്റുകൾ നൽകാൻ താരത്തിന് ആയത് ഒരുപാട് താരമൂല്യം വർധിപ്പിച്ചു. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ തുടക്കത്തോടെ റഹ്മാൻ തമിഴ് സിനിമയിൽ ശ്രദ്ധ കേന്ദ്രികരിച്ചു തുടങ്ങി. പോകെ പോകെ റഹ്മാന് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. ആദ്യ കാലങ്ങളിൽ തമിഴിലും വിജയമായിരുന്നു എങ്കിലും പിന്നീട് തമിഴിലും ചിത്രങ്ങൾ കുറഞ്ഞു. ഏറെക്കാലത്തിനു ശേഷം ബ്ലാക്ക് എന്ന സിനിമയിലൂടെ റഹ്മാൻ മലയാളത്തിലേക്ക് തിരികെ വന്നു. വില്ലൻ സഹതാര വേഷങ്ങളിലൂടെ തമിഴിലും താരം സജീവമായി. രണ്ടു ഭാഷകളിലും മികച്ച വേഷങ്ങളും ചിത്രങ്ങളും താരത്തെ തേടിയെത്തുന്നുണ്ട് ഇപ്പോൾ.

പ്രായത്തെ തോല്പിക്കുന്ന സൗന്ദര്യമാണ് ഇപ്പോഴും താരത്തിന്. പ്രായം അമ്പത്തിമൂന്നു ആയെങ്കിലും ഇപ്പോഴും ലൂക്കിന്റെ കാര്യത്തിൽ റഹ്മാൻ ചുള്ളൻ തന്നെയാണ്. ഇപ്പോൾ റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങൾ വൈറലാണ്. മീശ വടിച്ചു മുടി പുത്തൻ ലുക്കിൽ പോണി കെട്ടി എടുത്ത റഹ്മാന്റെ ചിത്രം കണ്ടാൽ പ്രായം നേരത്തെ ഉള്ളതിലും കുറഞ്ഞതായി തോന്നും. ഈ പുള്ളി മമ്മൂക്കക്ക് പഠിക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Comments are closed.