രാധേ ശ്യാമിലെ കാണാക്കരെ എന്ന ഗാനം പുറത്തിറങ്ങി!!

0
413

ബാഹുബലി എന്ന സിനിമ കൊണ്ട് പാൻ ഇന്ത്യ ലെവലിൽ പ്രശസ്തനായ താരമാണ് പ്രഭാസ്. ബാഹുബലി സീരിസിലെ രണ്ട് സിനിമകളും അത്രയും വലിയ ഹിറ്റ് ആയിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിന്റേതായി പുറത്ത് വന്ന ചിത്രം സാഹോയാണ്.എന്നാൽ സഹോ വലിയ വിജയം നേടാതിരുന്നു. പ്രഭാസിന്റെ അടുത്ത ചിത്രം രാധേശ്യാമാണ്

ഒരു റൊമാന്റിക് എന്റെർറ്റൈനെർ ആണ് ചിത്രം. രാധാകൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.യുവി ക്രിയേഷന്റെ ബാനറിൽ ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് രാധേ ശ്യാം നിർമ്മിക്കുന്നത്. ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു എത്തുന്നുണ്ട്. ചിത്രത്തിലെ കാണാക്കരെ എന്ന് തുടങ്ങുന്ന ഗാനം പുറത്ത് വന്നിട്ടുണ്ട്.