പുത്തൻ പുതു കാലൈ എന്ന ഈ സിനിമയിലെ ഈ കാളിദാസ് ചിത്രത്തിന്റെ തിരക്കഥാകൃത് ഈ നടിയാണ്

0
8

ആമസോൺ പ്രൈമിൽ അടുത്തിടെ പുറത്ത് വന്ന ചിത്രമാണ് പുത്തൻ പുതു കാലൈ. അഞ്ചു സംവിധായകർ ഒരുക്കിയ അഞ്ചു ചെറു ചിത്രങ്ങളാണ് സിനിമയിൽ ഉള്ളത്. തമിഴ് സിനിമയിലെ പ്രഗത്ഭരായ അഞ്ചു സംവിധായകരാണ് ഈ സിനിമകൾക്ക് പിന്നിൽ. സുധ കൊങ്കര, ഗൗതം വാസുദേവ മേനോൻ, സുഹാസിനി മണിരത്നം,രാജീവ് മേനോൻ, കാർത്തിക്ക് സുബ്ബരാജ് എന്നിവരാണ് സിനിമകൾ ഒരുക്കിയത്. 21 ദിവസത്തെ കോവിഡ് ലോക്ക് ഡൌൺ സമയത്തെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രങ്ങളുടെയെല്ലാം കഥ വിരിയുന്നത്.

സുധ കൊങ്കര ഒരുക്കിയ ചിത്രമാണ് ഇളമെയ്‌ ഇദൊ ഇദൊ. ജയറാം, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ, ഉർവശി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നികേത് ബൊമ്മി ഛായാഗ്രഹണം ഒരുക്കിയ ചിത്രത്തിനു സംഗീതം നൽകിയത് ജി വി പ്രകാശ് കുമാറാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മലയാള സിനിമ താരം ശ്രുതി രാമചന്ദ്രനും ഭർത്താവ് ഫ്രാൻസിസ് തോമസുമാണ്. മികച്ച അഭിപ്രായമാണ് ഈ ചിത്രം നേടിയത്.

പ്രണയിച്ചു വിവാഹിതരായവരാണ് ഫ്രാൻസിസും ശ്രുതിയും. ഇളമൈ ഇദൊ ഇദൊ യും പറയുന്നത് ഒരു പ്രണയകഥയാണ്. പ്രധാന താരങ്ങളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. മലയാള സിനിമയിൽ മാത്രമല്ല തെലുങ്കിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസ് ആണ് അന്വേഷണം എന്ന സിനിമക്ക് തിരക്കഥ എഴുതിയത്. അന്വേഷണത്തിൽ ശ്രുതി ആയിരുന്നു നായികാവേഷത്തിൽ.