ഡാഡി ഗിരിജ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് ഈ നടനാണ്

0
277

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മലയാള സിനിമയിലെ ആദ്യ നൂറു കോടി, നൂറ്റിഅന്പതു കോടി ക്ലബ്‌ ചിത്രമാണ് പുലിമുരുകൻ. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്. പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ രംഗങ്ങളും vfx ഉം മോഹൻലാലിൻറെ കിടിലൻ പ്രകടനവും ഒക്കെയായപ്പോൾ പുലിമുരുകൻ ഒരു ദൃശ്യവിസ്മയമായി മാറി. 25 കോടി മുടക്കിയെടുത്ത ചിത്രം പല ഇരട്ടി രൂപയാണ് സ്വന്തമാക്കിയത്.

തരംഗം സൃഷ്ടിച്ച ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് തെലുങ്ക് താരം ജഗപതി ബാബുവാണ്. ഡാഡി ഗിരിജ എന്ന വില്ലൻ വേഷം അദ്ദേഹം അവിസ്മരണീയമാക്കി. നായകനായി ആണ് സിനിമയിൽ തുടങ്ങിയത് എങ്കിലും തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വില്ലനായി അദ്ദേഹം പിൽക്കാലത്തു മാറി. പുലിമുരുകന് ശേഷം അദ്ദേഹം മധുരരാജാ എന്ന വൈശാഖ് ചിത്രത്തിലും അഭിനയിച്ചിരുന്നു. പുലിമുരുകനിലെ വില്ലൻ വേഷത്തിൽ മറ്റാരെയും സങ്കല്പിക്കാനാകാത്ത വിധത്തിൽ മനോഹരമായി ആണ് അദ്ദേഹം അഭിനയിച്ചത്.

ജഗപതി ബാബുവിനെ പോലെ കാഴ്ചയിൽ ശക്തനായ ഒരു നടന് അതിനൊത്ത ശബ്ദംവും വേണം. അദ്ദേഹത്തിന് ഡാഡി ഗിരിജയായി ശബ്ദം നൽകിയത് ഒരു നടനാണ്. മിമിക്രി താരം എന്ന നിലയിലും നടൻ എന്ന നിലയിലും ശ്രദ്ധേയനായ മനോജ്‌ ആണ് ഡാഡി ഗിരിജക്ക് ശബ്ദം നൽകിയത്. നടി ബീന ആന്റണിയുടെ ഭർത്താവാണ് മനോജ്‌. ഒരു രസത്തിന് വേണ്ടി ഡബ്ബ് ചെയ്ത് തുടങ്ങിയതാണ്.എൻെറ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രമാണ് മലയാള സിനിമയിൽ ആദ്യമായി നൂറ് കോടി ക്ലബിൽ കയറിയ ലാലേട്ടൻെറ പുലിമുരുകൻ എന്ന സിനിമ. ചിത്രത്തിൻെറ ഡബ്ബിംഗിന് ചെന്നപ്പോൾ ആദ്യം എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പുലിമുരുകൻ ഇങ്ങനെയൊക്കെ ആകുമെന്ന് അറിയില്ലായിരുന്നു മനോജ്‌ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.