കഴുത്തിറങ്ങിയ വേഷത്തിനു മോശം കമെന്റുകൾ, ചുട്ട മറുപടി നൽകി പ്രിയ വാരിയർ

0
340

ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള മലയാളി നടി പ്രിയ വാര്യരാണ്. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ താരമായ ഒരാളാണ് പ്രിയ വാരിയർ. ഒരു ആടാറു ലവ് എന്ന സിനിമയുടെ പ്രോമോ സോങ് ആയ മാണിക്യ മലരായ പൂവി എന്ന ഗാനത്തോടെയാണ് പ്രിയ വാരിയർ ശ്രദ്ധിക്കപ്പെടുന്നത്. ഒരൊറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും പ്രിയ ദേശിയ തലത്തിൽ ശ്രദ്ധേയായി മാറി. അത്ര ഹൈപ്പ് ആണ് പ്രിയക്ക് ലഭിച്ചത്.

എന്നാൽ പിന്നീട് ചിത്രം പുറത്ത് വന്നപ്പോൾ താരത്തിന്റെ വേഷം അത്ര ശ്രദ്ധേയമായിരുന്നില്ല. ഒപ്പം പ്രകടനത്തിന്റെ കാര്യത്തിലും ആരാധകർ തൃപ്തരല്ലായിരുന്നു. ഇൻസ്റ്റാഗ്രാമിൽ വലിയ സ്റ്റാർ ആയതോടെ പ്രിയയുടെ പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും പോസ്റ്റീവ്സ് എന്നപോലെ നെഗറ്റീവുകളും വരാൻ തുടങ്ങി. വിമർശനങ്ങളും സൈബർ അക്രമണവുമെല്ലാം താരത്തിന് നേരെയുണ്ടായി. ഇപ്പോൾ ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ഫോട്ടോക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉണ്ടായത്. കഴുത്തിറങ്ങിയ കുറച്ചു ഏക്സ്‌പോസിങ്‌ ആയ വേഷമാണ് താരം ധരിച്ചത്. ചിത്രത്തിന് താഴെ ഒരുപാട് മോശം കമന്റുകളും വിമർശനങ്ങളും വന്നിരുന്നു. അതിനെതിരെ മറുപടിയുമായി താരം എത്തിയിരിക്കുകയാണ് ഇപ്പോൾ. പ്രിയ സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ. “എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലിൽ ഒന്നുപോലും വായിച്ച് തീർക്കാൻ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തിൽ ചില കമന്റുകൾ വായിച്ചു. എല്ലാവരും ആ കമന്റുകൾ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവർക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങൾ അവർ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവർക്ക് നൽകാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോൾ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാൻ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികൾ നിലനിൽക്കുമ്പോഴും ഇത്രയും ദൂരം എത്തിയതിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോൾ ഇത്രമാത്രം. എന്റെ ശൈലിയിൽ ശ്രദ്ധ ചെലുത്തിയതിന് നന്ദി.”