അന്ന് സി സി എൽ പാർട്ടിക്കിടെ അയാളെ തല്ലി എന്ന വാർത്ത കേട്ടതിന് പിന്നിൽ, പ്രിയ മണി പറയുന്നുതെന്നിന്ത്യൻ സിനിമകളിൽ മിന്നും നായികയായി തിളങ്ങിയ താരമാണ് പ്രിയാമണി. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ ഹിറ്റ് സിനിമകളിൽ പ്രിയ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡും പ്രാദേശിക ഫിലിം ഫെയർ അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ പ്രിയ മണി മോഡലിംഗ് കരിയറിൽ നിന്നുമാണ് സിനിമയിൽ എത്തുന്നത്. 2003 ൽ ഒരു തെലുങ്ക് സിനിമയിലൂടെ ആണ് പ്രിയ സിനിമ ലോകത്തെത്തുന്നത്.

പ്രശസ്തയായ താരമായത് കൊണ്ട് തന്നെ കരിയറിൽ ഒരുപാട് ഗോസ്സിപ്പുകളിലൂടെ പ്രിയ കടന്നു പോയിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ് വിജയകരമായി നടത്തുന്ന സമയത്ത് പ്രിയ അതിന്റെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായിരുന്നു. ഒരിക്കൽ ഒരു ccl പാർട്ടിക്കിടെ പ്രിയ ഒരാളെ തല്ലി എന്നുള്ള വാർത്ത മാധ്യമങ്ങളിൽ വന്നിരിന്നു. ആ വാർത്തക്ക് പിന്നിലുള്ള സത്യകഥ പ്രിയ ജെ ബി ജംഗ്ഷൻ എന്ന പ്രോഗ്രാമിൽ വന്നപ്പോൾ പറഞ്ഞിരുന്നു. പ്രിയയുടെ വാക്കുകൾ ഇങ്ങനെ.

ആ വാർത്ത മുഴുവനായി സത്യമല്ല. അന്ന് ccl പാർട്ടിക്കിടെ വച്ചു എന്റെ ഫോൺ ആരോ അടിച്ചു മാറ്റി വച്ചു. ഞാൻ ജീൻസിൽ ആണ് ഫോൺ ഇട്ടിരുന്നത്. മാത്രമല്ല എന്റെ സഹോദരന്റെ ഫോൺ ആയിരുന്നു അത്. ഞാൻ അത് ആ ഹോട്ടലിൽ ഒക്കെ തേടി, ഹോട്ടലുകാരോടും പറഞ്ഞപ്പോൾ അവരും തേടാൻ സഹായിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അത് എടുത്ത ആൾ എന്നോട് വന്നു കാര്യം പറഞ്ഞു. ഞാൻ അപ്പോൾ അയാളോട് ദേഷ്യപ്പെട്ടു. അല്ലാതെ തല്ലിയിട്ടൊന്നുമില്ല.. പ്രിയ പറയുന്നു

Comments are closed.