ഒരുമിച്ച് സന്തോഷ നിമിഷങ്ങൾ പങ്കിട്ടു ഇന്ദ്രന്റെയും പ്രിത്വിയുടെയും കുടുംബംമലയാള സിനിമയിലെ താര കുടുംബമാണ് ഇന്ദ്രജിത്തിന്റെതും പ്രിത്വിരാജിന്റേതും. മലയാള സിനിമയിലെ തിരക്കുള്ള താരങ്ങളാണ് രണ്ട് പേരും. പ്രിത്വിരാജാകട്ടെ സംവിധായകൻ എന്ന നിലയിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ സിനിമ മേഖലയിലെ കോസ്റ്റും ഡിസൈനറാണ്. പ്രിത്വിയുടെ ഭാര്യ സുപ്രിയയാകട്ടെ പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെ അമരക്കാരിയും.കൊച്ചിയിലാണ് രണ്ട് കുടുംബങ്ങളും താമസിക്കുന്നത് എങ്കിലും ഒരുമിച്ചു കൂടുന്നത് വളരെ വിരളമായി ആണ്.

ഇന്ന് പ്രിത്വിരാജും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു ചിത്രം വൈറലാണ്. ഇന്ദ്രജിത്തും പ്രിത്വിയും അവരുടെ മക്കളും ഒരുമിച്ചുള്ള ചിത്രമാണ് അത്. ചിത്രത്തിൽ പ്രിത്വിയുടെ മടിയിൽ മകൾ അല്ലിയും ഇന്ദ്രജിത്തിന്റെ മടിയിൽ മകൾ നക്ഷത്രയും ഇരിക്കുന്നു. ഇവർക്കിടയിൽ സുകുമാരന്റെ ഒരു വലിയ ചിത്രവും ഫോട്ടോയിൽ കാണാൻ കഴിയും. മൂന്ന് തലമുറ എന്ന തലക്കെട്ടോടെ ആണ് ചിത്രം പ്രിത്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

സിനിമകളുടെ തിരക്ക് കാരണം എല്ലാവരെയും ഒരുമിച്ചു കിട്ടാറില്ലെന്നും, എല്ലാവരും ഓർമിക്കാറുള്ളത് സുകുമാരന്റെ ഓർമ ദിവസം മാത്രമാണെന്നും മുൻപ് മല്ലിക സുകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.മല്ലികകും എറണാകുളത്ത് വീട് സ്വന്തമായി ഉണ്ടെങ്കിലും താമസിക്കുന്നത് തിരുവനന്തപുരത്താണ്. പ്രിത്വിരാജ് പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഈ ചിത്രം എടുത്തത് എവിടെ വച്ചാണ് എന്ന് പറഞ്ഞിട്ടില്ല

Comments are closed.