പ്രിത്വിരാജിന്റെ തിരിച്ചു വരവ്!! ജനഗണമന അഞ്ചു ദിവസം കൊണ്ട് നേടിയ കളക്ഷൻ ഇങ്ങനെ!!

0
10812

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രം കഴിഞ്ഞയാഴ്ച റീലീസ് ആയിരുന്നു.ക്വീൻ എന്ന സിനിമയിലൂടെ അരങ്ങേറിയ ഡിജോയുടെ രണ്ടാമത്തെ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരനും, സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. മികച്ച അഭിപ്രായം നേടിയ സിനിമ ഗംഭീര വിജയമാണ് നേടുന്നത്.

ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന.ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികൾ തുറന്നു കാട്ടുന്ന സിനിമ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഷാരിസ്‌ മുഹമ്മദാണ് ചിത്രത്തിന് തിരകഥ ഒരുക്കിയത്. ഒരു വലിയ താര നിര ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്.

ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്‌ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.ഏപ്രിൽ 28 നു റീലീസ് ആയ ചിത്രം അഞ്ചു ദിവസം കൊണ്ട് ഇരുപതൂ കോടി ഗ്രോസ് നേടിയെന്നാണ് റിപ്പോർട്ട്‌.ആദ്യ മൂന്നു ദിവസത്തിൽ കേരളത്തിൽ നിന്നു മാത്രം ഏകദേശം 7 കോടി രൂപയാണ് ചിത്രം നേടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങൾ അവധി ദിനങ്ങൾ ആയിരുന്നത് കൊണ്ട് തന്നെ ഗംഭീര കളക്ഷൻ ആണ് ചിത്രം നേടിയത്.രണ്ട് വർഷങ്ങൾക്ക് ശേഷമാണു ഒരു പ്രിത്വിരാജ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.