ഇവൻ എല്ലായിടത്തും കിടന്നു ഉറങ്ങുവാണല്ലോ എന്ന് പ്രാർത്ഥന, അതവന്റെ കഴിവാണെന്നു പ്രിത്വിമലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് പ്രിത്വിരാജും സുപ്രിയയും. ആരാധകർ ഇവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് ഭാര്യയും ഭർത്താവും. നാലര വർഷം പ്രണയിച്ച ശേഷമാണു പ്രിത്വി സുപ്രിയയെ സ്വന്തമാക്കിയത്. സുപ്രിയ ഒരു ജേര്ണലിസ്റ് ആയിരുന്നു. ഒരു അഭിമുഖത്തിന്റെ ഭാഗമായി ആണ് പ്രിത്വിയെ സുപ്രിയ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പ്രിത്വിയുടെ തിരക്കേറിയ സിനിമ ജീവിതത്തിൽ പിന്തുണയും നട്ടെല്ലുമായി നില്കുന്നത് സുപ്രിയയാണ്.

ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും ഏറെ കൗതുകം ഉണർത്തുന്നവയാണ്. വീട്ടു വിശേഷങ്ങളും, മകൾ അലംകൃതയുടെ വിശേഷങ്ങളും ട്രോളുകളും ഒക്കെയാണ് ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞു നില്കുന്നത്. അടുത്ത കാലത്തായി മറ്റൊരാളുടെ വിശേഷങ്ങളും ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ എത്താറുണ്ട്. ഇവരുടെ വളർത്തു നായ സോറോയുടെ വിശേഷങ്ങളാണ് അവ. മുന്തിയ ഇനം വളർത്തു നായ്ക്കളെ പരിപാലിക്കുന്ന ഒരു സ്വഭാവം പ്രിത്വിക്കുണ്ട്.

ഇപ്പോൾ പ്രിത്വി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത സോറോയുടെ ഒരു ഫോട്ടോ വൈറലാണ്. സുപ്രിയയുടെ നെഞ്ചിൽ കിടന്നു സോറോ ഉറങ്ങുന്ന ഫോട്ടോയായിരുന്നു അത്. ” ഭക്ഷണം കഴിക്കാൻ സമയമാകുമ്പോൾ എന്നെ വിളിക്കണം ” എന്ന ക്യാപ്ഷ്യനോടെ ആണ് പ്രിത്വി ആ ചിത്രം പോസ്റ്റ്‌ ചെയ്തത്. ആ പോസ്റ്റിനു താഴെ കമന്റുമായി ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനയും എത്തിയിരുന്നു. “ഇവൻ എല്ലായിടത്തും കിടന്നു ഉറങ്ങും ” എന്നാണ് പ്രാർത്ഥന കമന്റ്‌ ചെയ്തത്. ” അത് അവന്റെ കഴിവാണ് ” എന്നാണ് പ്രാർഥനയുടെ കംമെന്റിനു പ്രിത്വി മറുപടി നല്കിയത്

Comments are closed.