പ്രിത്വിരാജിന് കോവിഡ്, ഷൂട്ടിംഗ് നിർത്തിവച്ചു

0
10

നടൻ പ്രിത്വിരാജിന് കോവിഡ് ബാധിച്ചു. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ജനഗണമന എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് പ്രിത്വിക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് ബാധിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇരുവരും ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മാറിയതോടെ താത്കാലികമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.

കൊച്ചിയിൽ ആയിരുന്നു ഷൂട്ട്‌ നടന്നുകൊണ്ടിരുന്നത്. സംവിധായകനും പ്രിത്വിക്കും കോവിഡ് ബാധിച്ചതോടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉള്ളവർ ക്വാറൻടൈനിൽ പോകേണ്ടി വരും. അഥിതി താരമായി ആണ് പ്രിത്വി ചിത്രത്തിൽ അഭിനയിക്കുന്നത്. ക്വീൻ എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. ഡിജോയുടെ രണ്ടാമത്തെ ചിത്രമാണ് ജനഗണമന. ക്വീനിന്റെ തിരക്കഥ ഒരുക്കിയ ഷാരിസ് ആണ് തിരക്കഥ.

വൻ ഹിറ്റായ ഡ്രൈവിങ് ലൈസൻസിന് ശേഷം പ്രിത്വിയും സുരാജും വീണ്ടും കൈകോർക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്.പ്രിത്വി അടുത്ത് അഭിനയിക്കാൻ പോകുന്നത് തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രമാണ്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഇർഷാദ് പെരാരിയുടെ അയൽവാശി ആണ് മറ്റൊരു ചിത്രം.