അമ്മ എനിക്ക് ഒരു മണിക്കൂർ സമയം തരണം, ഒടുവിൽ അവൻ എനിക്ക് തന്ന ഉത്തരംനന്ദനം എന്ന ചിത്രത്തിലൂടെ ആണ് പ്രിത്വിരാജ് മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്.2002 ലാണ് രഞ്ജിത് സംവിധാനം ചെയ്ത നന്ദനം റീലീസാകുന്നത്. പതിനെട്ടു വയസുള്ളപ്പോഴാണ് പ്രിത്വിരാജ് ആ ചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നീടങ്ങോട്ട് പ്രിത്വിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇടക്ക് ഒരുപാട് വിമർശനങ്ങളും മറ്റും കേട്ടെങ്കിലും പതിയെ പ്രിത്വി നടന്നു കയറിയത് മലയാള സിനിമയുടെ യുവ രാജാവിന്റെ സിംഹാസനത്തിലേക്കാണ്. ഇന്ന് മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡർ എന്ന ലേബലിൽ തന്നെയാണ് പ്രിത്വിരാജ് അറിയപ്പെടുന്നത്.

ഓസ്ട്രേലിയയിലെ ടാന്സ്മാനിയ യൂണിവേഴ്സിറ്റിയിൽ ഇൻഫോർമേഷൻ ടെക്‌നോളജിയിൽ ബാച്ച്ലർ ഡിഗ്രി പഠനം നടത്തുന്നതിനിടെയാണ് പ്രിത്വിരാജ് നന്ദനത്തിലേക്ക് എത്തുന്നത്. പഠനമോ സിനിമയോ എന്ന ചോദ്യം മുന്നിൽ വന്നപ്പോൾ പ്രിത്വി കടന്നു പോയ നിമിഷങ്ങളെ കുറിച്ചു മല്ലിക ഒരു അഭിമുഖത്തിൽ അടുത്തിടെ പറഞ്ഞതിങ്ങനെ. അവൻ ഓസ്ട്രേലിയയിൽ പഠിച്ചു കൊണ്ടിരുന്നപ്പോളാണ് ഞാൻ സുകുമാരൻ ട്രസ്റ്റ്‌ തുടങ്ങാൻ തീരുമാനിക്കുന്നത്, അങ്ങനെ അവൻ നാട്ടിലേക്ക് വന്നു. അപ്പോഴാണ് നന്ദനത്തിൽ അഭിനയിക്കുന്നത്. ഫെബ്രുവരി 14 നു അവനു പോകണമായിരുന്നു അതിന് മുൻപ് ഷൂട്ട്‌ തീർത്തു തരും എന്നുള്ള ഉറപ്പിന്മേൽ ആണ് അവൻ അഭിനയിച്ചത്. നന്ദനത്തിനു പിന്നാലെ ഒരുപാട് സിനിമകളിലേക്ക് വിളിക്കാൻ തുടങ്ങി. ഞാൻ അവനോട്‌ ചോദിച്ചു നീ ഓസ്ട്രേലിയയിൽ പോയി ബാച്ലർ ഡിഗ്രി ഒക്കെ എടുത്തു നാട്ടിൽ വന്ന ശേഷം നിനക്ക് ഇഷ്ടം പോലെ സിനിമയുടെ ഓഫർ വരുന്നുന്നുണ്ടെന്നു വിചാരിക്കുക. എങ്കിൽ നീ പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലിക്ക് പോകുമോ അതോ സിനിമയിൽ അഭിനയിക്കുമോ? . ഞാൻ അങ്ങനെ ചോദിക്കാൻ കാരണം ലോൺ ഒക്കെ എടുത്താണ് ഞാൻ അവനെ പഠിപ്പിക്കുന്നത്.

അവൻ എന്നോട് പറഞ്ഞു അമ്മാ എനിക്ക് ഒരു ഒരു മണിക്കൂർ സമയം തരണം, ആലോചിക്കാൻ . ഞാൻ ഒന്നല്ല, രണ്ട് മണിക്കൂർ എടുക്കാൻ പറഞ്ഞു. ഉച്ചക്ക് ഉണ്ണാൻ വന്നിരുന്നപ്പോൾ അവൻ പറഞ്ഞു “അമ്മാ സിനിമ വന്നാൽ ഞാൻ ചെയ്യും, എനിക്ക് സിനിമ ഇഷ്ടമാണ് “. ഞാൻ അവനോട് പറഞ്ഞു എങ്കിൽ നീ ഓസ്ട്രേലിയയിലെ നിന്റെ യൂണിവേഴ്സിറ്റിയിൽ വിളിച്ചു ചോദിക്ക് ഈ ഡിഗ്രി എത്ര കാലത്തിനുള്ളിൽ കംപ്ലീറ്റ് ചെയ്യണമെന്ന്.. അവൻ വിളിച്ചു ചോദിച്ചപ്പോൾ അവർ മുപ്പത്തിയഞ്ചു വയസ്സിനുള്ളിൽ പൂർത്തിയാക്കിയാൽ മതിയെന്ന് പറഞ്ഞു. പിന്നെ ഞാനും വിചാരിച്ചു ഇനി പഠിക്കാൻ ഉള്ള കാശൊക്കെ അവൻ അഭിനയിച്ചു ഉണ്ടാക്കട്ടെ എന്ന് “മല്ലിക പറയുന്നു.

Comments are closed.