ജോര്‍ദാനില്‍ നിന്നും പൃഥ്വിരാജുവും സംഘവും കൊച്ചിയിൽ എത്തി..ആട് ജീവിതത്തിന്റെ ഷൂട്ടിനായി മാര്‍ച്ചില്‍ ജോർദാനിൽ എത്തിയ പ്രിത്വിരാജും സംഘവും അവിടെ കുടുങ്ങിയിരുന്നു. ബ്ലസിയും പൃഥ്വിരാജും അടങ്ങുന്ന 58 പേരുടെ സംഘം ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. 58 അംഗ സംഘം ഡൽഹി വഴിയുള്ള പ്രത്യേക എയർ ഇന്ത്യയുടെ വിമാനത്തിൽ ആണ് കൊച്ചി നെടുമ്പാശ്ശേരിയിൽ എത്തിയത്. എയര്‍പോര്‍ട്ടില്‍ ആരോഗ്യപരിശോധയ്ക്ക് ശേഷം എല്ലാവരും ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറി.ചിത്രത്തിന് ഇനിയും ഷെഡ്യൂളുകൾ ബാക്കിയുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് ജോർദാനിൽ ഷൂട്ടിംഗ് അനുമതി ലഭിക്കാതെ വലഞ്ഞ സംഘത്തിന് ഏപ്രിൽ അവസാന വാരത്തോടെ മാത്രമാണ് ആണ് അനുമതി ലഭിച്ചത്. ജോർദാന്‍ ഷെഡ്യൂൾ അതോടെ പാക്ക് അപ് ആയി.

നജീബ് ആകാനുള്ള തയാറെടുപ്പിനായി ശരീര ഭാരം വളരെയധികം കുറച്ച് പ്രിത്വി. ഏകദേശം 40 കിലോയോളം കുറച്ചിരുന്നു. ഈ ഇടക്ക് പുറത്ത് വന്ന പ്രിത്വിയുടെ മെലിഞ്ഞ ലുക്ക്‌ കണ്ടു പ്രേക്ഷകർ ഞെട്ടിയിരുന്നു. ബെന്യാമിന്റെ ആട് ജീവിതം എന്ന കൃതിയെ അവലംബിച്ചാണ് ഈ ചിത്രമൊരുങ്ങുന്നത്.

Comments are closed.