നിനക്ക് ഫോൺ വിളിച്ചാൽ എടുത്താലെന്താ? ജോർദാനിൽ ഉള്ള പ്രിത്വിരാജ് പോലും ഫോൺ എടുക്കുന്നുണ്ട്

0
299

കോവിഡ് 19 രോഗബാധ മൂലം ഒട്ടു മിക്ക രാഷ്ട്രങ്ങളും ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഗ്രത നിർദേശങ്ങൾ പാലിച്ചു വീട്ടിലിരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് പല താരങ്ങളും സോഷ്യൽ മീഡിയ ക്യാമ്പയിനുകളുമായി എത്തുന്നുണ്ട്. ഇന്നലെ അത്തരത്തിൽ കുഞ്ചാക്കോ ബോബൻ പങ്കു വച്ച ഒരു പോസ്റ്റർ വൈറലായിരുന്നു. മലയാളത്തിലെ താരങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്ന ഒരു പോസ്റ്റർ ആയിരുന്നു അത് ഒപ്പം കോവിഡിനു എതിരെയുള്ള ജാഗ്രത നിർദേശവും. എന്നാൽ ആ പോസ്റ്റ്‌ ശ്രദ്ധിക്കപ്പെട്ടത് അതിലെ താരങ്ങളുടെ കൂട്ടത്തിൽ ആസിഫ് അലി ഇല്ല എന്നു ആരാധകർ കണ്ടുപിടിച്ചതോടെ ആണ്ആരാധകർ ആസിഫിന്റെ ചാക്കോച്ചന്റെ പോസ്റ്റിലെ കമന്റ്‌ ബോക്സിൽ മെൻഷൻ ചെയ്യാൻ തുടങ്ങി. ഒടുവിൽ ആസിഫ് കമന്റ്‌ ബോക്സിൽ എത്തി. എന്ത്കൊണ്ട് ആസിഫ് ആ പോസ്റ്ററിൽ ഇല്ല എന്ന ചോദ്യത്തിന് താൻ ഹോം ക്വാറൻടൈനിൽ ആയതു കൊണ്ടാണ് പോസ്റ്ററിൽ ഇല്ലാത്തത് എന്ന രസകരമായ ഉത്തരം നൽകിയതോടെ ആ കമന്റും പോസ്റ്റും വൈറലായി. ഒടുവിൽ ചാക്കോച്ചനും ആസിഫിന്റെ കംമെന്റിനു റിപ്ലൈയുമായി എത്തിഫോണ്‍ വിളിച്ചാല്‍ നീ എടുക്കില്ല, ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തുവെന്നായിരുന്നു ചാക്കോച്ചന്റെ റിപ്ലൈ. അതിനു താഴെ കമന്റുമായി ഒത്തിരി പേർ എത്തുന്നുണ്ട്