ഏഴു ദിവസത്തെ ക്വാറൺടൈൻ ഇന്ന് അവസാനിക്കുന്നു !! ഇനി ഏഴു ദിവസം ഹോം ക്വാറൺടൈൻ !!പ്രിത്വിരാജ്ജോർദാനിൽ നിന്നും ഷൂട്ട്‌ കഴിഞ്ഞു തിരിച്ചെത്തിയ പ്രിത്വിരാജും സംഘവും സർക്കാരിന്റെ ഇന്സ്ടിട്യൂഷ്യനൽ ക്വാറൺടൈനിൽ പ്രവേശിച്ചിരുന്നു. ജോർദാനിലെ പ്രതിസന്ധികളിൽ നിന്നു ഏറെ പണിപ്പെട്ടാണ് പ്രിത്വിയും സംഘവും തിരികെ നാട്ടിലേക്ക് എത്തിയത്. ഇപ്പോഴിതാ ഏഴു ദിവസത്തെ അവരുടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൺടൈൻ കഴിഞ്ഞിരിക്കുകയാണ്. പ്രിത്വി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്. ഇനി ഏഴു ദിവസത്തെ ഹോം ക്വാറൺടൈൻ ആണെന്നും പ്രിത്വി സോഷ്യൽ മീഡിയ കുറിപ്പിൽ അറിയിച്ചു.

”ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനിലേക്ക്. കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും ആതിഥ്യമര്യാദകള്‍ക്കും ജീവനക്കാരുടെ പരിചരണത്തിനും നന്ദി. ഹോം ക്വാറന്റൈനിൽ ഉള്ളവരുടെ ശ്രദ്ധക്ക് -വീട്ടിൽ പോകുന്നു എന്ന് വച്ചു ക്വാറൻടൈൻ പീരിയഡ് അവസാനിച്ചു എന്നല്ല അർഥം. ക്വാറന്റൈൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും വേണം.”

അൻപത്തിയെട്ടു പേരടങ്ങുന്ന സംഘമാണ് ഒരാഴ്ച മുൻപ് കേരത്തിൽ എത്തിയത്. കോവിഡ് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലാത്തതിനാൽ സ്വന്തം വണ്ടിയോടിച്ചാണ് പ്രിത്വി ഫോർട്ട്‌ കൊച്ചിയിലെ കോവിഡ് ക്വാറൺടൈൻ കേന്ദ്രത്തിൽ എത്തിയത്. പൈഡ് ക്വാറൺടൈൻ ഫെസിലിറ്റി ആയിരിന്നു ഇത്.”

Comments are closed.