നമ്മൾ രണ്ടു പേരേക്കാൾ പ്രായമുള്ള അയാൾക്ക് സുഖം തന്നെയല്ലേ, നന്ദുഇന്ന് മലയാള സിനിമയുടെ സ്വന്തം പ്രിത്വിരാജ് സുകുമാരന്റെ പിറന്നാളാണ്. നടൻ എന്ന നിലയിൽ കടന്നു വന്നു ഇപ്പോൾ ഒരു നിർമ്മാതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും പ്രിത്വി ശ്രദ്ധേയനാണ്.സംവിധായകൻ എന്ന നിലയിൽ തന്റെ രണ്ടാം ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രിത്വി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു ഒരുപാട് പേർ രംഗത്ത് വന്നിരുന്നു.

പ്രിത്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു നടൻ നന്ദുവും രംഗത്ത് വന്നിട്ടുണ്ട് ഇപ്പോൾ. കൗമുദിയുടെ യുട്യൂബ് ചാനലിലൂടെ ആണ് നന്ദു ആശംസകൾ നേർന്നു എത്തിയത്. പ്രിത്വിക്ക് പിറന്നാൾ ആശംസകൾ നേരുന്നതിനു ഒപ്പം നന്ദു ഒരാളുടെ സൗഖ്യ വിവരം കൂടെ അന്വേഷിച്ചിരിക്കുകയാണ്. ആരുടെയാണ് എന്നല്ലേ?. ലുസിഫെറിൽ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ലാൻഡ്മാസ്റ്റർ കാറിന്റെ കാര്യമാണ് അദ്ദേഹം ചോദിക്കുന്നത്. ലുസിഫെറിലെ ആ ലാൻഡ്മാസ്റ്റർ കാർ നന്ദു ഉപയോഗിച്ചിരുന്ന ഒന്നാണ്.

സിനിമയുടെ ആവശ്യത്തിന് വേണ്ടി ആ കാർ നന്ദു നൽകുകയായിരുന്നു സിനിമ വിജയമായപ്പോൾ പ്രിത്വി നന്ദുവിൽ നിന്നും ആ കാർ വാങ്ങുകയായിരുന്നു. വിഡിയോയിൽ നന്ദു പറയുന്നതിങ്ങനെ നമ്മളെ രണ്ടുപേർക്കാളും പ്രായം കൂടിയ ഒരാൾ നമ്മുക്ക് ഇടയിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ലുസിഫെറിലെ ലാൻഡ് മാസ്റ്റർ കാർ. അതിനു സുഖമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പൊന്നു പോലെ നോക്കണം. ഞാനെങ്ങനെയാണ് അതിനെ നോക്കിയത്,.

Comments are closed.