ദുർബലനായതിന്റെ ഗുണം അതാണ്‌ ഇവിടെ നിന്ന് നിങ്ങൾക്ക് ഒരു ദിശയിലേക്ക് മാത്രമേ പോകാൻ കഴിയൂപ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആട് ജീവിതത്തിന്റെ വിശേഷങ്ങൾ. ബെന്യാമിന്റെ വിഖ്യാതമായ നോവൽ സിനിമയാകുമ്പോൾ ബ്ലെസ്സിയാണ് സംവിധായകന്റെ വേഷത്തിൽ എത്തുന്നത്, നജീബ് എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് പ്രിത്വിരാജ് സുകുമാരനാണ്. വളരെ വലിയൊരു മേക്ക് ഓവറാണ് ചിത്രത്തിന് വേണ്ടി പ്രിത്വിരാജ് സുകുമാരൻ നടത്തിയത്. ജോർദാനിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ട്‌ നടന്നത്. മരുഭൂവിലെ രംഗങ്ങളാണ് ആ രാജ്യത്തു ഷൂട്ട്‌ ചെയ്തത്.

മുപ്പതു കിലോയോളം ആണ് ചിത്രത്തിന് വേണ്ടി പ്രിത്വിരാജ് കുറച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ തൊട്ട് കഠിനമായ ഡയറ്റിലും വർക്ക്‌ ഔട്ട്‌ പ്ലാനുകളിൽ ആയിരുന്നു. വളരെ ക്ഷീണിതനായ ഒരാളുടെ അവസ്ഥയെ കുറിച്ചുള്ള രംഗങ്ങൾ ആയിരുന്നു ഷൂട്ട്‌ ചെയ്യേണ്ടിരുന്നത് എന്നതിനാൽ ആ അവസ്ഥയിലേക്ക് പ്രിത്വിക്കും മാറേണ്ടതായി ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഒരു അവസരത്തിൽ ശരീരത്തിലെ കൊഴുപ്പിന്റെ അംശം കുറഞ്ഞു അപടകരമായ ഒരു അവസ്ഥയിലേക്ക് താൻ എത്തി എന്നും പ്രിത്വിരാജ് അടുത്തിടെ പറയുകയുണ്ടായി.

ജോർദാനിൽ നിന്നു നാട്ടിൽ എത്തിയ ശേഷം ആരോഗ്യവും പഴയ ശരീരവും തിരികെ പിടിക്കുവാനുള്ള കഠിനമായ പരിശ്രമത്തിലാണ് പ്രിത്വിരാജ്. നാട്ടിൽ ക്വാറൺടൈനിൽ ആയിരുന്ന സ്ഥലത്ത് പോലും മിനി ജിം സെറ്റ് അപ്പ് ചെയ്തു പരിശീലനത്തിൽ താരം ഏർപ്പെട്ടിരുന്നു. തന്റെ വർക്ക്‌ ഔട്ട്‌ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രിത്വി പങ്കു വച്ച ചിത്രം വൈറലാണ്. വർക്ക്‌ ഔട്ട്‌ ചിത്രമാണ് അത്.ഒപ്പം പ്രിത്വിരാജ് കുറിച്ചതിങ്ങനെ.”നിങ്ങൾ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ദുർബലനായതിന്റെ ഗുണം..ഇവിടെ നിന്ന് നിങ്ങൾക്ക് ഒരു ദിശയിലേക്ക് മാത്രമേ പോകാൻ കഴിയൂ.

Comments are closed.