ഞാനിത്രയും പൊക്കി പറയാൻ കാരണം എനിക്ക് ഇതിലും കൂടുതൽ പൈസ വേണ്ടി വരും !പ്രിത്വിപ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭം ലൂസിഫർ മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഇടം പിടിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായി മാറിയിയ ലൂസിഫർ. ഇരുനൂറു കോടി രൂപ മറികടന്ന ആദ്യ മലയാള ചിത്രമായും മാറി . ആദ്യ സിനിമയുടെ വമ്പൻ വിജയത്തിനു പിന്നാലെ അതിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തിരുന്നു പ്രിത്വി . ആദ്യ ഭാഗത്തിനേക്കാൾ വലിയ സ്കേലിലും ബഡ്ജറ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. എമ്പുരാൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുരളി ഗോപി തന്നെയാണ് തിരകഥ ഒരുക്കുന്നത്.

ലൂസിഫറിനെ തേടി ഒരുപാട് അവാർഡുകളും എത്തി. വനിതാ ഫിലിം അവാർഡ്‌സിൽ ലൂസിഫറിന് മികച്ച നടൻ, നടി, സംവിധായകൻ, ജനപ്രിയ ചിത്രം എന്നി നാലു പുരസ്‌കാരങ്ങളാണ് ലഭിച്ചത്. അവാർഡ് സ്വീകരിക്കാൻ സംവിധായകൻ പ്രിത്വിരാജ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനു ഒപ്പമാണ് വേദിയിലെത്തിയത്. കളിയും കാര്യവും കലർത്തിയ പ്രിത്വിയുടെ പ്രസംഗങ്ങൾ എപ്പോഴും പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. ഇക്കുറിയും അങ്ങനെ തന്നെയായിരുന്നു. പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ.

“മുരളി ഇങ്ങനെയൊരു ആശയം പറഞ്ഞപ്പോൾ, നിർമാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാൽ ആ സമയത്ത് മലയാളസിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേർസ് വന്ന്, റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാളപ്രേക്ഷകർക്ക് ഇഷ്ടം എന്ന അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് മെയിൻസ്ട്രീം മാസ് സിനിമയുമായി ഞാൻ വരുന്നത്. എന്റെ കൈയ്യിലും വേറൊന്നുമില്ലായിരുന്നു. അങ്ങനെയുള്ള എന്നെ വിശ്വസിച്ച് ഇത്രയും വലിയ സിനിമയെടുക്കാൻ കൂടെ നിന്ന നിർമാതാവിന് അവകാശപ്പെട്ടതാണ് ഈ സിനിമ. ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാൻ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല. അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണ്. ജനപ്രിയ സിനിമയ്ക്കുള്ള ഈ അവാർഡ് നിർമാതാവിന് അവകാശപ്പെട്ടതാണ്. ഞാൻ ഇത്രയും പൊക്കിപ്പറയാൻ കാര്യം, ഇതിലും കൂടുതൽ പൈസ വേണ്ടിവരും എമ്പുരാൻ ചെയ്യാൻ.”

Comments are closed.