മോളുടെ കാത് കുത്താൻ വന്നവനെ തൂക്കിയെടുത്തു ഇടച്ചാലോ എന്നാലോചിച്ചു !!പ്രിത്വി

0
35

മലയാള സിനിമയിലെ യുവനായകന്മാരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളൊരാളാണ് പ്രിത്വിരാജ്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകൻ എന്ന നിലയിലും പ്രിത്വി തന്റെ കന്നി ചിത്രത്തിലൂടെ പ്രതിഭ തെളിയിച്ചിരുന്നു. ലൂസിഫർ എന്ന ചിത്രം സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. പ്രിത്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയും പ്രിത്വി അടുത്ത കാലത്തായി തുടങ്ങിരുന്നു.

പ്രിത്വിയെ പറ്റി പൊതുവെ ഉള്ളൊരു ഇമേജ്, എന്ത് കാര്യവും മുഖം നോക്കാതെ വെട്ടിത്തുറന്നു പറഞ്ഞ ഒരാൾ എന്നാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രിത്വിയുടെ ഒരു വീഡിയോ വൈറലാണ്. പ്രിത്വിയോട് അവതാരകൻ ചോദിക്കുന്നത് ” പുറമെ കാണുന്നതിൽ നിന്നും വ്യത്യസ്തനായ ഒരു പ്രിത്വി ഉള്ളിൽ ഉണ്ടോ? ” എന്നായിരുന്നു. അതിനു പ്രിത്വിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഞാൻ ഇമോഷണലി വളരെ വൾനറബിൾ ആണ്. അത് മറയ്ക്കാൻ ആണ് ഞാൻ സ്റ്റോൺ ഫെയ്‌സ് ആയി നടക്കുന്നത്. ആരെങ്കിലും എന്നോട് അടുത്താൽ, ഞാൻ അവരുമായി ഇമോഷണലി അറ്റാച്ഡ് ആകും. അത് കൊണ്ട് ആണ് ആളുകളിൽ ഞാൻ അകലം പാലിക്കുന്നത്

എന്റെ മോളെ എനിക്ക് പേടിയാണ് എന്ന് ഞാൻ മുൻപ് പറഞ്ഞത്. ഈ കാരണം കൊണ്ടാണ്. അവള് കരഞ്ഞാൽ എനിക്ക് കരച്ചിൽ വരും, അവളുടെ ഇരുപത്തിയെട്ടിന് കാത് കുത്താൻ വന്നവനെ എനിക്ക് തൂക്കിയെടുത്തു ഇടിക്കാൻ തോന്നി ” പ്രിത്വി പറയുന്നതിങ്ങനെ. ഒരു താരമായതിന്റെ പേരിൽ അച്ഛൻ എന്ന നിലയിൽ തനിക്ക് ഒരുപാട് കാര്യങ്ങൾ ആസ്വദിക്കാൻ പറ്റാതെ പോയിട്ടുണ്ടെന്നും പ്രിത്വി പറയുന്നു

https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2F100593962051489%2Fvideos%2F257271819088000%2F&show_text=false&width=238