ലോകമെമ്പാടും മുപ്പത്തിനായിരത്തിനു മുകളിൽ ഷോകൾ!!50 കോടിക്ക് അടുപ്പിച്ചു ബിസ്സിനെസ്സ്!

0
7375

ഒരു വർഷത്തോളം നിശബ്ദമായി കിടന്ന കേരളത്തിലെ തീയേറ്ററുകൾ റീ ഓപ്പണിങ്ങിലും വലിയ പ്രതീക്ഷകൾ ഒന്നും സമ്മാനിച്ചില്ല എന്നതാണ് സത്യം. അതിനൊരു മാറ്റം വരാൻ പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രം വേണ്ടി വന്നു. നവാഗതനായ ജോഫിൻ ഒരുക്കിയ പ്രീസ്റ്റ് തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ മടക്കി കൊണ്ട് വന്ന സിനിമയാണ്.ഇപ്പോഴും ചിത്രം പല മെയിൻ സെന്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

കോവിഡാനന്തര മലയാള സിനിമയിൽ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമാണ് പ്രീസ്റ്റ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ പ്രീസ്റ്റ് വെറും ഒരു വിജയമായിരുന്നില്ല. ഒരു ബ്ലോക്ക്‌ ബസ്റ്റർ എന്നൊക്കെ വിളിക്കാൻ കഴിയുന്ന തരത്തിലെ വിജയമാണ് പ്രീസ്റ്റിന്റെത്.കേരളത്തിൽ മാത്രം പതിനെട്ടായിരത്തോളം ഷോകളാണ് ചിത്രം പ്രദർശിപ്പിച്ചത്.ഗ്ലോബലി മുപ്പത്തിനായിരം ഷോകൾക്ക് മുകളിൽ ചിത്രം പ്രദർശിപ്പിച്ചു.

Apac റീജിയനിൽ 2 കോടിക്ക് പുറത്തും സൗദിയിൽ 1 കോടിക്ക് പുറത്തും ചിത്രം കളക്ഷൻ നേടി. ചിത്രത്തിന്റെ ഓവർ ആൾ ബിസ്സിനസ്സ് ഏകദേശം നാൽപതു കോടിക്ക് പുറത്താണ്.പതിനഞ്ചു കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. മലയാള സിനിമയുടെ തിരിച്ചു വരവിന്റെ വലിയൊരു അടയാളപ്പെടുത്തൽ കൂടെയാണ് പ്രീസ്റ്റ്