നീണ്ട കാത്തിരിപ്പിനൊടുവിൽ 50 പേരുടെ ലിസ്റ്റിൽ സെലെക്ഷൻ കിട്ടി, പ്രീതകൊറോണ എന്ന മഹാമാരി വന്നതിനു ശേഷം എല്ലാം ചടങ്ങുകളും പ്രോട്ടോകോൾ അനുസരിച്ചു ആണ് നടത്തുന്നത്. അത് പ്രകാരം ഒരു വിവാഹത്തിന് അൻപത് ആളുകളെ മാത്രമേ ഉൾകൊള്ളിക്കാനാകു എന്നാണ്. അത് കൊണ്ട് തന്നെ ഒത്തു ചേരലുകളിൽ പങ്കു കൊള്ളാനും സദ്യ കഴിക്കാനുമൊക്കെ ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ്. നടിയും നർത്തകിയുമായ പ്രീത പ്രദീപിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്‌ ഇപ്പോൾ വൈറലാകുകയാണ്. ഏറെ കാലത്തിനു ശേഷം ഒരു കല്യാണത്തിന് പങ്കെടുക്കാൻ കഴിഞ്ഞെന്നും സദ്യ കഴിക്കാൻ കഴിഞ്ഞെന്നുമാണ് സദ്യ കഴിക്കുന്നതിന്റെ ഫോട്ടോ പങ്കു വച്ചു പ്രീത സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്.

നേരത്തെ കൊറോണ കാരണം ആരും കല്ല്യാണത്തിന് വിളിക്കുന്നില്ലെന്നും, ഇനിയെപ്പോഴാണ് നല്ലൊരു സദ്യ കഴിക്കാന്‍ കഴിയുക എന്നും പ്രീത സോഷ്യൽ മീഡിയയിലുടെ പങ്കു വച്ചിരുന്നു. അന്ന് പ്രീത പങ്കു വച്ചത് ബാല്യത്തിലെ ഒരു ചിത്രമാണ്. സദ്യയുടെ പപ്പടം പിടിച്ചു നിൽക്കുന്ന പഴയ ചിത്രമാണ് അന്ന് പ്രീത പങ്കു വച്ചത്. സദ്യ തന്റെ വികാരമാണെന്നും. അൻപതു പേരുടെ കല്യാണ ലിസ്റ്റിൽ ഇടം പിടിക്കാനാകുന്നില്ല എന്നുമാണ് താരം അന്ന് പറഞ്ഞത്. അതിനു ഒരു ബാക്കി പത്രം എന്ന രീതിയിൽ ആണ് പുതിയ പോസ്റ്റ്.

നീണ്ട കാത്തിരിപ്പിനൊടുവില്‍ അമ്പത് പേരുടെ ലിസ്റ്റില്‍ സെലക്ഷന്‍ കിട്ടി’ എന്ന ക്യാപ്ഷനോടെയാണ് സദ്യ കഴിക്കുന്ന പുതിയ ചിത്രം പ്രീത പോസ്റ്റ്‌ ചെയ്തത്. ബോളിയിൽ പായസം ഒഴിച്ച് കഴിക്കുന്ന ഫോട്ടോയാണ് താരം പങ്കു വച്ചിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോക്ക് കമന്റ്‌ ചെയ്യുന്നത്. മൂന്നുമണി എന്ന പരമ്പരയിലെ മതികല എന്ന കഥാപാത്രത്തിലൂടെ ആണ് പ്രീത ശ്രദ്ധ നേടിയത്.

Comments are closed.